കേരളം

വീണ്ടും ചുഴലിക്കാറ്റ്; തീരത്ത് ജാഗ്രതാ നിര്‍ദേശം, മീന്‍പിടിത്തക്കാര്‍ കടലില്‍ ഇറങ്ങരുതെന്ന് മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തെ ഭീതിയിലാഴ്ത്തി അറബിക്കടലില്‍ വീണ്ടും ചുഴലിക്കാറ്റ് രൂപം കൊള്ളുന്നു. ശക്തമായ ന്യൂനമര്‍ദ മേഖല അറബിക്കടലില്‍ രൂപം കൊണ്ടതായും ഇതു ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വിദഗ്ധര്‍ പറഞ്ഞു. ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍പിടിക്കാന്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കി. 

സാഗര്‍ ചുഴലിക്കാറ്റ് വലിയ നാശനഷ്ടങ്ങളില്ലാതെ ഒഴിഞ്ഞുപോയതിനു പിന്നാലെയാണ് പുതിയ ന്യൂനമര്‍ദ മേഖല രൂപം കൊണ്ടിരിക്കുന്നത്. ബംഗാള്‍ ഉള്‍ക്കടലില്‍ മറ്റൊരു ന്യൂനമര്‍ദ മേഖല രൂപം കൊണ്ടതായും കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.

ഞായറാഴ്ച രാവിലെ ലക്ഷദ്വീപിന് വടക്കായി രൂപംകൊണ്ട ന്യൂനമര്‍ദം ശക്തിപ്രാപിച്ച് അടുത്ത അഞ്ചുദിവസത്തിനകം ചുഴലിക്കാറ്റായി ദക്ഷിണ ഒമാന്‍വടക്കന്‍ യെമന്‍ തീരത്തേക്ക് നീങ്ങും. ന്യൂനമര്‍ദം ഇന്ത്യന്‍ തീരത്തുനിന്ന് നീങ്ങിപ്പോകുന്നതിനാല്‍ ഇവിടെ കാലാവസ്ഥയില്‍ പ്രത്യേക മാറ്റങ്ങള്‍ അധികൃതര്‍ പ്രവചിക്കുന്നില്ല.

ന്യൂനമര്‍ദം ഇപ്പോള്‍ ലക്ഷദ്വീപിന്റെ പരിസരത്തായതിനാല്‍ അവിടെ ശക്തമായ കാറ്റിന് സാധ്യതയുണ്ട്. തെക്കേ അറബിക്കടലില്‍ കാറ്റിന് 65 കിലോമീറ്റര്‍വരെ വേഗമുണ്ടാകും. അതിനാല്‍ 21 മുതല്‍ 23 വരെ ലക്ഷദ്വീപ് ഭാഗത്തേക്ക് മീന്‍പിടിക്കാന്‍ പോകരുത്. 26 വരെ അതിന് പടിഞ്ഞാറേക്കും പോകരുത്. ജാഗ്രത പാലിക്കാന്‍ കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍