കേരളം

12 പേരില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചു; മരണം പത്ത്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: സംസ്ഥാനത്ത് പനി ബാധിച്ചവരില്‍ പന്ത്രണ്ടു പേര്‍ക്കു നിപ്പാ വൈറസ് സ്ഥിരീകരിച്ചു. പരിധോനയ്ക്ക് അയച്ച 18 സാംപിളുകളില്‍ 12 പേര്‍ക്കു വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.

നിപ്പ ലക്ഷണങ്ങളോടെ ചികിത്സയിലിരിക്കെ ചൊവ്വാഴ്ച രാവിലെ മരിച്ച രണ്ടു പേര്‍ക്കും വൈറസ് ബാധ ഉണ്ടായിരുന്നതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ രാവിലെ മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്‌സ് ലിനിക്കും നിപ്പാ ബാധിച്ചിരുന്നതായി പരിശോധനയില്‍ വ്യക്തമായി. ഇതോടെ നിപ്പാ ബാധിച്ചു മരിച്ചവരുടെ എണ്ണം പത്തായി.

നിപ്പ സ്ഥിരീകരിച്ചു ചികിത്സയിലുള്ളവരില്‍ രണ്ടു പേരുടെ നില അതീവ ഗുരുതരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മലപ്പുറം ജില്ലയില്‍ രണ്ടു പേര്‍ക്കാണ് നിപ്പാ സ്ഥിരീകരിച്ചിട്ടുള്ളത്. എന്നാല്‍ ഇവര്‍ക്കു മലപ്പുറത്തുവച്ചു തന്നെയാണോ വൈറസ് ബാധയുണ്ടായതെന്ന് ഉറപ്പിക്കാനായിട്ടില്ല. ഇവര്‍ കോഴിക്കോട്ട് അസുഖം ബാധിച്ചവരുമായി ബന്ധപ്പെട്ടിരുന്നതായി ആരോഗ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 

മലപ്പുറത്ത് വൈറല്‍ പനി പടര്‍ന്ന പ്രദേശങ്ങള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. രണ്ടു പേര്‍ക്കു നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണിത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം

ഭാര്യ പിണങ്ങിപ്പോയി; കഴുത്തിൽ കുരുക്കിട്ട് ഫെയ്സ്ബുക്ക് ലൈവിൽ; ഞെട്ടിച്ച് യുവാവിന്റെ ആത്മഹത്യ

മൂന്ന് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്, 41 ഡിഗ്രി വരെ ചൂട്; 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, 'കള്ളക്കടലില്‍' ജാഗ്രത

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍