കേരളം

ലിനിയെ മറന്നതല്ല: സർക്കാർ സഹായിക്കുമെന്ന് ആരോ​​ഗ്യമന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: നിപ്പാ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ വൈറസ് പിടിപെട്ട് മരിച്ച പേരാമ്പ്ര താലൂക്ക് ആശുപത്രിയിലെ നഴ്സായിരുന്ന ലിനിയുടെ കുടുംബത്തെ സർക്കാർ സഹായിക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ഷൈലജ. ഇക്കാര്യങ്ങൾ അടുത്ത മന്ത്രിസഭായോഗം ചർച്ച ചെയ്തു തീരുമാനിക്കുമെന്നും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു.

ലിനിയുടെ ഭര്‍ത്താവായ സജീഷിനെ മന്ത്രി ഫോണില്‍ വിളിച്ചാണ് സര്‍ക്കാരിന്‍റെ പിന്തുണ അറിയിച്ചത്. ലിനിയുടെ മരണം ആരോഗ്യവകുപ്പിന് വലിയ നഷ്ടമാണ്. ലിനിയുടെ കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നതായും മന്ത്രി കുടുംബത്തെ അറിയിച്ചു.

നേരത്തെ ലിനിയുടെ കുടുംബത്തെ സർക്കാർ സംരക്ഷിച്ചില്ല എന്ന തരത്തിൽ ചില  വിമർശനങ്ങൾ ഉയർന്നിരുന്നു.ജില്ലയിലെത്തിയ ആരോ​ഗ്യമന്ത്രി ലിനിയുടെ വീട് സന്ദർശിച്ചില്ല എന്ന് ചൂണ്ടിക്കാട്ടിയായിപരുന്നു വിമർശനം.  ലിനിയുടെ കുടുംബത്തിന് നഷ്ടപരിഹാരവും ഒരംഗത്തിന് സർക്കാർ ജോലിയും നൽകണമെന്ന് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത

സെഞ്ച്വറി; കൗണ്ടിയില്‍ തിളങ്ങി ചേതേശ്വര്‍ പൂജാര