കേരളം

സംസ്ഥാനത്ത് വീണ്ടും ചുഴലിക്കാറ്റ് ഭീതി; മണ്‍സൂണിന് ഭീഷണി?

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഓഖിക്കുശേഷം കേരള തീരത്തെ ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സാഗറിനുശേഷം വീണ്ടും ചുഴലിക്കാറ്റ് ഭീതി. കഴിഞ്ഞ ദിവസം അറബിക്കടലിന്റെ മധ്യഭാഗത്തായി ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ് വശം രൂപംകൊണ്ട ഒരു ന്യൂനമര്‍ദ്ദം അടുത്ത 48 മണികൂറിനുള്ളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കും. അതിന് ശേഷമുള്ള 48 മണികൂറിനുള്ളില്‍ ചുഴലിക്കാറ്റായി ശക്തി പ്രാപിക്കുകയും വരും ദിവസങ്ങളില്‍ തെക്കന്‍ ഒമാന്‍ വടക്കന്‍ യമന്‍ തീരത്തിനടുത്തേക്ക് മുന്നേറുകയും ചെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ലക്ഷദ്വീപിന്റെ പരിസരവും ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ് ഭാഗവുമുള്ള അറബികടല്‍ 26 വരെ പ്രക്ഷുബ്ധമായിരിക്കും. സാഹചര്യം ഇതാണെന്നിരിക്കെ, മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന് പരിസരത്തും ലക്ഷദ്വീപിനും മാലീ ദ്വീപിനും പടിഞ്ഞാറ് ഭാഗത്തേക്കും മത്സ്യബന്ധനത്തിന് പോകരുതെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മത്സ്യബന്ധന ഗ്രാമങ്ങളിലും പോര്‍ട്ടുകളിലും ഹാര്‍ബറുകളിലും ജാഗ്രത മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബംഗാള്‍ ഉള്‍ക്കടലിലും ശക്തമായ ന്യൂനമര്‍ദം രൂപപ്പെടുന്നതിന്റെ സൂചനയാണിത്. ഇതിന്റെ ഫലമായി കേരളത്തിലും ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ചെറിയ തോതില്‍ മഴ വീണ്ടും പെയ്തു തുടങ്ങും. അങ്ങനെ വന്നാല്‍ ഈയാഴ്ച അസാനത്തോടെ അറബിക്കടിലിലൂടെയും ബംഗാള്‍ ഉള്‍ക്കടലിലൂടെയും  ഈ വര്‍ഷത്തെ മണ്‍സൂണിന്റെ രംഗപ്രവേശത്തിനു രാജ്യം സാക്ഷ്യം വഹിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി