കേരളം

ത്രിപുര മുഖ്യമന്ത്രി വിപ്ലബ് കുമാര്‍ ദേബ്‌ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിക്കും

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വരാപ്പുഴ പൊലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച ശ്രീജിത്തിന്റെ വീട് ത്രിപുര മുഖ്യമന്ത്രി വിപ്ലബ് കുമാര്‍ ദേബ് സന്ദര്‍ശിക്കും. വ്യാഴാഴ്ചയാകും സന്ദര്‍ശനം. ത്രിപുരയില്‍ നിന്നുള്ള  പൊലീസ് ഓഫീസര്‍മാര്‍ ശ്രീജിത്തിന്റെ വീട്ടിലെത്തിയാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശന വിവരം അറിയിച്ചത്.

അതേസമയം ശ്രീജിത്തിന്റെ ഭാര്യ ഇന്ന് റവന്യൂവകുപ്പില്‍ ജോലിയില്‍ പ്രവേശിക്കും. നോര്‍ത്ത് പറവൂര്‍ താലൂക്ക് ഓഫീസില്‍ വില്ലേജ് അസിസ്റ്റാന്റായാണ് നിയമനം. 

നിയമന ഉത്തരവ് കഴിഞ്ഞ ദിവസം ജില്ലാകളക്ടര്‍ വീട്ടിലെത്തി അഖിലയ്ക്ക് കൈമാറിയിരുന്നു. നിയമന ഉത്തരവിനൊപ്പം തന്നെ പത്തുലക്ഷം രൂപ ധനസഹായവും കളക്ടര്‍ കുടുംബത്തിന് നല്‍കി
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ