കേരളം

നിപ്പ വൈറസിന് മരുന്നെത്തി; ഊർജിത നടപടികളുമായി ആരോ​ഗ്യവകുപ്പ് 

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട് : നിപ്പ വൈറസ് ബാധിച്ചവരെ ചികിത്സിക്കുന്നതിനുള്ള മരുന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചു. 8000 റിബവൈറിന്‍ ​ഗുളികകളാണ് മലേഷ്യയിൽ നിന്നും എത്തിച്ചത്.  മരുന്നിന് ഓർഡർ നൽകിയതായി ആരോ​ഗ്യമന്ത്രി കെകെ ശൈലജ നേരത്തെ അറിയിച്ചിരുന്നു.

പരിശോധനയക്ക് ശേഷമെ മരുന്ന് നൽകുകയുള്ളുവെന്ന് ആരോ​ഗ്യവകുപ്പ് അറിയിച്ചു.  ബാക്കി ​ഗുളികകൾ നാളെ എത്തും. അതേസമയം നിപ്പാ വൈറസ് രോ​ഗലക്ഷണങ്ങൾ കൂടുതൽ  പേരിൽ കണ്ടെത്തിയതായി ആരോ​ഗ്യവകുപ്പ് വ്യക്തമാക്കി. 22 പേരിലാണ് രോ​ഗലക്ഷണങ്ങൾ കണ്ടെത്തിയത്. 13 പേരിൽ നിപ്പോ വൈറസ് സ്ഥിരീകരിച്ചു.അതിൽ 11 പേർ മരിച്ചതായും 2 പേരുടെ നില ​ഗുരുതരമാണെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു. മലപ്പുറം ജില്ലയിലെ രോ​ഗികൾക്ക് പകർന്നത് കോഴിക്കോട്ട് നിന്നാണെന്നും ആരോ​ഗ്യവകുപ്പ് അറിയിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

കണ്ണൂരില്‍ അമ്മയും മകളും വീട്ടിനുള്ളില്‍ മരിച്ചനിലയില്‍; അന്വേഷണം

'മുസ്ലിംകളാണ് കൂടുതല്‍ കോണ്ടം ഉപയോഗിക്കുന്നത്, അതു പറയാന്‍ ഒരു നാണക്കേടുമില്ല'

നെല്ലിയമ്പം ഇരട്ടക്കൊല: പ്രതിക്ക് വധശിക്ഷ

'എന്തൊരു ക്യൂട്ട്!'- ലോകകപ്പ് ടീം പ്രഖ്യാപിച്ചത് കുട്ടികള്‍, ഹൃദയം കീഴടക്കി വീണ്ടും കിവികള്‍ (വീഡിയോ)