കേരളം

നിപ്പ വൈറസ്: വ്യാജ പ്രചരണങ്ങള്‍ അവസാനിക്കുന്നില്ല, വവ്വാല്‍ കടിച്ച മാങ്ങയാണ് തിന്നുന്നതെന്ന് കാണിച്ച് മോഹനന്‍ വൈദ്യര്‍

സമകാലിക മലയാളം ഡെസ്ക്

ളുകളെ മരണത്തിലേക്ക് തള്ളിവിടുന്ന അപകടകാരിയായ നിപ്പ വൈറസ് ഭീതിയിലാണ് കേരളത്തിലുള്ള ജനങ്ങളെല്ലാം. ആളുകളുടെ ആശങ്കയകറ്റാനും മുന്‍കരുതലെടുക്കാനുമെല്ലാം ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായി ശ്രമിക്കുകയാണ്. ഇതിനിടെ ജനങ്ങള്‍ക്കിടയില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കുന്ന അടിസ്ഥാനവിരുദ്ധ പ്രവര്‍ത്തനവുമായി മോഹനന്‍ വൈദ്യര്‍ രംഗത്തെത്തിയിരിക്കുകയാണ്. 

പേരാമ്പ്ര മേഖലയില്‍ നിന്നും ശേഖരിച്ച വവ്വാല്‍ കഴിച്ച പഴങ്ങളുടെ ബാക്കിയെന്ന് അവകാശപ്പെട്ടുകൊണ്ട് പഴങ്ങള്‍ തിന്നുന്ന വീഡിയോ പ്രചരിപ്പിച്ചുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ രംഗത്തുവന്നിരിക്കുന്നത്.  വവ്വാലും മറ്റും കടിച്ച പഴങ്ങള്‍ കഴിക്കരുതെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ശക്തമായ നിര്‍ദേശം നല്‍കി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് മോഹനന്‍ വൈദ്യര്‍ ഇത്തരമൊരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത്. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ തന്നെ കെജെ ജേക്കബ് ഉള്‍പ്പെടെ നിരവധിയാളുകള്‍ രംഗത്തു വന്നിട്ടുണ്ട്. 

'ഈ പറയുന്ന നിപ വൈറസ് പേര് കേട്ട് പൊതുസമൂഹം ഭയക്കുന്നു ഞാന്‍ ഈ വവ്വാല്‍ ചപ്പിയ ബാക്കിയാണ് നിങ്ങളെ തിന്നു കാണിക്കുന്നത്. ഈ വൈറസ് ഉണ്ടെങ്കില്‍ ഇന്ന് ഞാന്‍ മരിക്കണം. ' എന്നു പറഞ്ഞുകൊണ്ടാണ് മോഹനന്‍ വൈദ്യര്‍ വീഡിയോ പ്രചരിപ്പിക്കുന്നത്.

ഇതിനെതിരെ നടപടിയെടുക്കുന്നില്ലെങ്കില്‍ ഇയാള്‍ പറയുന്നത് ശരിയാണ് എന്ന് സര്‍ക്കാര്‍ അംഗീകരിക്കുകയല്ലേ എന്ന് കെജെ ജേക്കബ് ചോദിക്കുന്നു. സംസ്ഥാന സര്‍ക്കാരിന് നടപടിയെടുക്കാന്‍ പറ്റില്ലെങ്കില്‍ ഈ വ്യാജ വൈദ്യന്മാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം പറഞ്ഞു.

വളരെ രൂക്ഷമായ ഭാഷയിലാണ് ആളുകള്‍ ഈ വീഡിയോയോട് പ്രതികരിക്കുന്നത്. നിപ വൈറസ് ഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത്തരം അശാസ്ത്രീയ പ്രചരണങ്ങള്‍ നടത്തുന്ന മോഹനന്‍ വൈദ്യരെപ്പോലുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കണമെന്നാണ് വലിയൊരു വിഭാഗം ആവശ്യപ്പെടുന്നത്. 

നേരത്തെ പ്രകൃതി ചികിത്സകനെന്ന് സ്വയം അവകാശപ്പെടുന്ന ജേക്കബ് വടക്കഞ്ചേരിയും സോഷ്യല്‍ മീഡിയ വഴി അശാസ്ത്രീയമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചിരുന്നു. നിപ വൈറസ് എന്നൊരു വൈറസ് ഇല്ലെന്നും മരുന്നുമാഫിയയാണ് ഇതിനു പിന്നിലെന്നുമായിരുന്നു ഇയാളുടെ പ്രചരണം. ഇയാള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് ഇന്‍ഫോക്ലിനിക്ക് കൂട്ടായ്മ പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയ്ക്ക് പരാതി നല്‍കുകയും നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത