കേരളം

നിപ്പാ വൈറസ്: കാലിക്കറ്റ് സര്‍വകലാശാല പരീക്ഷകള്‍ മാറ്റിവച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട്,മലപ്പുറം ജില്ലകളില്‍ നിപ്പാ വൈറസ് പടര്‍ന്നു പിടിക്കുന്നതിന്റെ പശ്ചാതലത്തില്‍ കാലിക്കറ്റ് യൂണിവേഴ്‌സിറ്റി നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവച്ചു. ഈ മാസം 24,25,28 നാലാം സെമസ്റ്റര്‍ പരീക്ഷകളാണ് മാറ്റിവച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. 

മലപ്പുറത്തും വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തെ നാലു പഞ്ചായത്തുകളിലെ അംഗനവാടികള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു.  മൂര്‍ക്കനാട്, മൂന്നിയൂര്‍, തേഞ്ഞിപ്പലം, തെന്നല പഞ്ചായത്തുകളിലെ അംഗനവാടികളാണ് അടച്ചിടാന്‍ അധികൃതര്‍ നിര്‍ദേശിച്ചത്. 

കണ്ണൂര്‍ ജില്ലയിലും കലക്ടര്‍ അതീവ ജാഗ്രത നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നിപ്പാ വൈറസ് ബാധയെ തുടര്‍ന്ന് മരിച്ച നാദാപുരം സ്വദേശി അശോകന്‍ തലശ്ശേരി സഹകരണ ആശുപത്രിയില്‍ ചികിത്സ തേടിയ സാഹചര്യം പരിഗണിച്ചാണ് ജാജാഗ്തര നിര്‍ദേശം നല്‍കിയിരിക്കുന്നത്.

ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും സ്വകാര്യ ആശുപത്രി പ്രതിനിധികളുമായി കലക്ടറേറ്റില്‍ ചര്‍ച്ച നടത്തിയ ശേഷമായിരുന്നു കളക്ടര്‍ അതീവ ജാഗ്രതാ നിര്‍ദേശം പ്രഖ്യാപിച്ചത്.

തലേശ്ശരി ആശുപത്രിയില്‍ അശോകനെ പരിചരിച്ച നഴ്‌സിനും പനി ബാധിച്ചിട്ടുണ്ട്. ഇത് നിപ്പാ വൈറസ് ബാധയോയെന്ന സംശയമുള്ളതു കൊണ്ട് അവരെ ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക് മാറ്റുന്നതിന് നിര്‍ദേശം നല്‍കി. പനി ബാധിച്ച അശോകനെ എത്തിച്ച ആംബുലന്‍സ്‌ ്രൈഡവറും ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇദ്ദേഹത്തിനും നിപ്പാ വൈറസ് മൂലമുള്ള രോഗ ലക്ഷണങ്ങള്‍ ഉള്ളതായി സംശയിക്കുന്നു. അതു കൊണ്ട്‌ ്രൈഡവറിനെയും ഒറ്റപ്പെട്ട പ്രത്യേക വാര്‍ഡിലേക്ക് മാറ്റാനായി നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍