കേരളം

കോഴിക്കോട്ടെ പൊതുപരിപാടികള്‍ക്കു വിലക്ക്; ട്യൂഷന്‍, ട്രെയിനിങ് ക്ലാസ് എന്നിവയും ഒഴിവാക്കണമെന്ന് കലക്ടര്‍

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ കോഴിക്കോട്ടെ സര്‍ക്കാര്‍ പൊതുപരിപാടികള്‍ റദ്ദാക്കി. ഈ മാസം 31 വരെ പൊതുപരിപാടികള്‍ ഒഴിവാക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി.

യോഗങ്ങള്‍, ഉദ്ഘാടനങ്ങള്‍ തുടങ്ങിയ പരിപാടികള്‍ നടത്തുന്നത് ഒഴിവാക്കാനാണ് ജില്ലാ കലക്ടറുടെ നിര്‍ദേശം. ട്രെയിനിങ് ക്ലാസുകള്‍, ട്യൂഷന്‍ എന്നിവ നടത്തുന്നതിനും ഈ മാസം 31 വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ആളുകള്‍ കൂട്ടംകൂടുന്നതും അതുവഴി അറിയാതെങ്കിലും രോഗബാധയുള്ളവരുമായി സമ്പര്‍ക്കം വരുന്നതും ഒഴിവാക്കാനാണ് നടപടി.

നാലു ജില്ലകളിലെ സന്ദര്‍ശനം ഒഴിവാക്കണമെന്ന് ആരോഗ്യ സെക്രട്ടറി രജീവ് സദാനന്ദന്‍ കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലെ യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'ഒരാളെ കാണുമ്പോള്‍ മാറി പോകുന്നതാണോ എന്റെ രാഷ്ട്രീയം'; ശോഭ സുരേന്ദ്രനെ നേരിട്ട് പരിചയമില്ലെന്ന് ഇ പി ജയരാജന്‍

ജാക്‌സും കോഹ്‌ലിയും തകര്‍ത്തടിച്ചു, നിര്‍ണായക മത്സരത്തില്‍ ടൈറ്റന്‍സിനെ വീഴ്ത്തി ബംഗളൂരു

മേല്‍ക്കൂരയില്‍ തങ്ങി പിഞ്ചുകുഞ്ഞ്, അതിസാഹസികമായി രക്ഷപ്പെടുത്തല്‍; ശ്വാസം അടക്കിപ്പിടിച്ച് കാഴ്ചക്കാര്‍-വീഡിയോ

ബംഗ്ലാദേശിനെതിരായ ടി20; ഇന്ത്യന്‍ വനിതകള്‍ക്ക് തകര്‍പ്പന്‍ ജയം

മെയ് മാസം 14 ദിവസം ബാങ്ക് അവധി, കേരളത്തില്‍ ഏഴു ദിവസം; പട്ടിക ഇങ്ങനെ