കേരളം

നിപ്പാ ഒരു മരണം കൂടി; ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവ് മരണത്തിന് കീഴടങ്ങി

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍കൂടി മരിച്ചു. ചങ്ങോരത്ത് സ്വദേശി മൂസയാണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതോടെ നിപ്പ വൈറസ് ബാധിച്ച് മരിച്ചവരുടെ എണ്ണം 12 ആയി. ഒരാള്‍ കൂടി അതീവ ഗുരുതരാവസ്ഥയില്‍ ഒരാള്‍ കൂടി ചികിത്സയിലുണ്ട്. 

നിപ്പാ വൈറസ് ബാധിച്ച് ആദ്യം മരിച്ച സഹോദരങ്ങളുടെ പിതാവാണ് മൂസ. ഇവരുടെ കിണറ്റിലാണ് വൈറസ്് ബാധയുടെ ഉറവിടം എന്നു കരുതുന്നത്. കിണറു നന്നാക്കാന്‍ ഇറങ്ങിയപ്പോഴാണ് മൂസയുടെ മക്കള്‍ക്ക് വൈറസ് ബാധയുണ്ടായതെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഇവരുടെ കിണറ്റില്‍ നിന്നും കണ്ടെത്തിയ വവ്വാലുകളുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

സംസ്ഥാനത്ത് നിപ്പാ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നിരീക്ഷണത്തിലായിരുന്ന ഒന്‍പത് പേരെ ഇന്നലെ വിട്ടയച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത