കേരളം

വിഷ്ണുനാഥിനെ മാറ്റിയത് വിജയകുമാര്‍ ഹിന്ദുത്വ ശക്തികളുടെ ഇഷ്ടക്കാരന്‍ ആയതിനാല്‍; ആരോപണത്തിലുറച്ച് കോടിയേരി

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാരര്‍ത്ഥി ഡി.വിജയകുമാറിനെതിരെ വീണ്ടും വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഡി. വിജയകുമാര്‍ ഹിന്ദുത്വ ശക്തികള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥിയാണെന്നും അതുകൊണ്ടാണ് വിഷ്ണുനാഥിനെ മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. 

ഇടത് സ്ഥാനാര്‍ത്ഥി സജി ചെയറിയാനെ തോല്‍പ്പിക്കാന്‍ ആര്‍എസ്എസിനോട് കോണ്‍ഗ്രസ് വോട്ട് തേടിയെന്നും കോടിയേരി ആരോപിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമതി അംഗം എ.കെ ആന്റണിയുടെ വാക്കുകള്‍ ഇതിന് ഉദാഹരണമാണെന്നും കോടിയേരി കൂട്ടിച്ചേര്‍ത്തു. 

ത്രിപുര മുഖ്യമന്ത്രി ബിപ്ലവ് ദേവ് കുമാര്‍ വരാപ്പുഴയിലെ ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ചത് രാഷ്ട്രീയലക്ഷ്യം വച്ചാണ്. ത്രിപുരയില്‍ ബിജെപിക്കാര്‍ ആക്രമിച്ച് കൊലപ്പെടുത്തിയ സിപിഎം പ്രവര്‍ത്തകരുടെ വീട്ടില്‍ ബിപ്ലവ് കുമാര്‍ പോകുമോ എന്ന് കോടിയേരി ബാലകൃഷ്ണന്‍ ചോദിച്ചു. 

മൃദുഹിന്ദുത്വത്തിന്റെ മുഖമുള്ളയാളെയാണു കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാക്കിയത് എന്നായിരുന്നു കോടിയേരിയുടെ ആദ്യ ആരോപണം. ആര്‍എസ്എസുമായി ബന്ധമുള്ള സംഘടനയുടെ ഭാരവാഹിയാണ് ഡി.വിജയകുമാര്‍. ഹിന്ദു വോട്ടുകള്‍ക്കു വേണ്ടിയാണ് ആദ്യം പരിഗണിച്ചവരെ ഒഴിവാക്കി വിജയകുമാറിനെ സ്ഥാനാര്‍ഥിയാക്കിയതെന്നും കോടിയേരി പറഞ്ഞിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എല്ലാ ജില്ലകളിലും 35 ഡിഗ്രിക്ക് മുകളില്‍; ഉഷ്ണ തരംഗ സാധ്യത തുടരും, ജാഗ്രതാ നിര്‍ദേശം

യാത്രക്കാരെ ഇറക്കിവിട്ടിട്ടില്ല; സച്ചിന്‍ദേവ് പറഞ്ഞത് ബസ് ഡിപ്പോയിലേക്ക് വിടാന്‍; വിശദീകരിച്ച് റഹീം

പിറന്നാൾ ആഘോഷം ഏതൻസിൽ; ചിത്രങ്ങളുമായി സാമന്ത

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു