കേരളം

സര്‍ക്കാരിന്റെ പ്രവര്‍ത്തനം മികച്ചത്; അതിന്റെ ഗുണം ചെങ്ങന്നൂരില്‍ സര്‍ക്കരിന് ലഭിക്കുമെന്ന് ഓര്‍ത്തഡോക്‌സ് സഭ

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: പിണറായി സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച് ഓര്‍ത്തഡോക്‌സ് സഭ. മികച്ച രീതിയിലാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതിന്റെ ഗുണം സര്‍ക്കാരിന് ചെങ്ങന്നൂരില്‍ ലഭിക്കുമെന്ന് തിരുനനന്തപുരം ഭദ്രസനാധിപന്‍ ഗബ്രിയേല്‍ മാര്‍ ഗ്രിഗോറിയസ് പറഞ്ഞു.

ചെങ്ങന്നൂരില്‍ ഓര്‍ത്തഡോക്‌സ് സഭാ നേതൃത്വം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അതിന് അതിന് പിന്നാലെയാണ് ഭദ്രസനാധിപന്റെ പ്രതികരണം. അതേസമയം കൂടിക്കാഴ്ചയ്ക്കുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ക്ഷണം നിരസിച്ചതായും വാര്‍ത്തള്‍ വന്നിരുന്നു. അങ്ങോട്ടു ചെന്ന് ആരെയും കാണാനാകില്ല. കാണണം എന്നുള്ളവര്‍ക്ക് ഇങ്ങോട്ടുവരാം. അങ്ങോട്ട് ആരെയും ചെന്നു കാണുന്ന പതിവില്ലെന്നും ഓര്‍ത്തഡോക്‌സ് ഭദ്രാസനാധിപന്‍ പറഞ്ഞു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍

ഓര്‍ത്തഡോക്‌സ് സഭ ചെങ്ങന്നൂര്‍ ഭദ്രാസനാധിപന്‍ തന്റെ ക്ഷണം നിരസിച്ചുവെന്ന വാര്‍ത്ത മാധ്യമസൃഷ്ടിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അതിന് പിന്നാലെ വ്യക്തമാക്കിയിരുന്നു. വാര്‍ത്തക്ക് പിന്നില്‍ ചിലരുടെ താത്പര്യമുണ്ട്. തോമസ് മാര്‍ അത്തനാസിയോസ് താനുമായി ഫോണില്‍ സംസാരിച്ചുവെന്നും പിണറായി പറഞ്ഞു

സംഭവം വാര്‍ത്തയായതിന് പിന്നാലെ ഭദ്രസനാധിപന്‍ തന്നെ വിളിച്ചു. യഥാര്‍ഥത്തില്‍ സംഭവിച്ചതെന്താണെന്ന് പറയുകയും ചെയ്തു. തമ്മില്‍ കാണണമെങ്കില്‍ എപ്പോള്‍ വേണമെങ്കിലും കാണാമെന്നും അദ്ദേഹത്തോട് പറഞ്ഞതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.ഇത് ഒരു മാധ്യമപ്രവര്‍ത്തകന്റെ മാത്രം ബുദ്ധിയല്ല. മറിച്ച് പരാജയഭീതി നേരിടുന്ന രാഷ്ട്രീയകേന്ദ്രത്തിന്റെ ബുദ്ധിയാണ് ഇത്തരം വാര്‍ത്തകളുടെ പിന്നിലെന്നും പിണറായി കുറ്റപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇനി ഒരുദിവസം മാത്രം; അമേഠി, റായ്ബറേലി സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കാനാകാതെ കോണ്‍ഗ്രസ്

അഞ്ചില്‍ അഞ്ചും പഞ്ചാബ്!

ക്ഷേത്രത്തില്‍ കൈകൊട്ടിക്കളിക്കിടെ കുഴഞ്ഞു വീണു; 67 കാരി മരിച്ചു

സ്വിമ്മിങ് പൂളില്‍ യുവതികള്‍ക്കൊപ്പം നീന്തുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം; ഉത്തര്‍പ്രദേശില്‍ വിവാദം

'ഫോം ഇല്ലെങ്കിലും ഗില്ലിനു സീറ്റ് ഉറപ്പ്, സെഞ്ച്വറിയടിച്ച ഋതുരാജ് ഇല്ല! ഇതെന്ത് ടീം'