കേരളം

കേരള ഹൈക്കോടതിയുടെ പേരു കളയുന്നത് അല്‍പ്പന്മാരായ ജഡ്ജിമാര്‍: വിമര്‍ശനവുമായി ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഹൈക്കോടതിയുടെ പ്രവര്‍ത്തനങ്ങളെയും ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക്കിനെയും വിമര്‍ശിച്ച റിട്ട. ജസ്റ്റിസ് കെമാല്‍ പാഷയ്ക്ക് മുതിര്‍ന്ന ഹൈക്കോടതി ജഡ്ജിയുടെ വിമര്‍ശനം. കേരള ഹൈക്കോടതിയുടെ പേരു കളയുന്നത് അല്‍പ്പന്മാരായ ജഡ്ജിമാരാണെന്ന്, കെമാല്‍ പാഷയുടെ പേരു പരാമര്‍ശിക്കാതെ, ചീഫ് ജസ്റ്റിസ് കൂടി പങ്കെടുത്ത ചടങ്ങില്‍ ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍ പറഞ്ഞു.

ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ സംഭവങ്ങള്‍ ദുഃഖകരമാണെന്ന് ജസ്റ്റിസ് പിഎന്‍ രവീന്ദ്രന്‍ പറഞ്ഞു. കോടതിയുടെ വിലയിടിച്ചു കാണിക്കാന്‍ ശ്രമിച്ചാല്‍ അവജ്ഞയോടെ തള്ളിക്കളയണം. തന്നെ താനാക്കിയ കോടതിയോട് താന്‍ അങ്ങനെ പെരുമാറില്ല. അല്‍പ്പന്മാരുടെ അവഹേളനങ്ങളെ അവജ്ഞയോടെ തള്ളിക്കളയുകയാണെന്നും ജസ്റ്റിസ് രവീന്ദ്രന്‍ പറഞ്ഞു. 

അല്‍പ്പന്മാര്‍ അവഹേളിക്കാന്‍ ശ്രമിച്ചാല്‍ തടയുക തന്നെ വേണം. അത്തരക്കാര്‍ക്കെതിരെ പറയാനുള്ളതു പറയും. തന്റെയീ സ്വഭാവം തിങ്കളാഴ്ചത്തെ വിടവാങ്ങല്‍ പ്രസംഗത്തില്‍ കാണുമെന്ന് ജസ്റ്റിസ് രവീന്ദ്രന്‍ വ്യക്തമാക്കി.

മനസ്സാക്ഷിക്കു ശരിയെന്നു തോന്നുന്ന കാര്യങ്ങള്‍ മാത്രമേ താന്‍ ചെയ്തിട്ടുള്ളൂവെന്ന് ചീഫ് ജസ്റ്റിസ് ആന്റണി ഡൊമിനിക് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു