കേരളം

നിപ്പാ നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോട്ട് മാത്രമെന്ന് ആരോഗ്യവകുപ്പ്

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: നിപ്പാ രോഗലക്ഷണത്തോടെ നിരീക്ഷണത്തിലുള്ളവര്‍ കോഴിക്കോട്ട് മാത്രമാണ് ചികിത്സയിലുള്ളതെന്ന് ആരോഗ്യ വകുപ്പ്.  നിപ്പാ രോഗലക്ഷണത്തോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച 15 പേര്‍ ആശുപത്രി വിട്ടതായും ഇനി 13 പേര്‍ മാത്രമാണ് ഉള്ളതെന്നും ആരോഗവകുപ്പ് അറിയിച്ചു.

നിപ്പാ രോഗലക്ഷണത്തോടെ സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സ തേടി നിരവധി പേര്‍ എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതിനിടെയാണ് ആരോഗ്യവകുപ്പിന്റെ സ്ഥിരീകരണം.അതേസമയം നിപ്പ വൈറസ് ബാധയുള്ള രോഗികള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനാല്‍ രോഗികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തില്‍ അല്ലാതെ ചികിത്സയില്‍ കഴിയുന്ന രോഗികളെ ഡിസ് ചാര്‍ജ് ചെയ്യാനും പ്രിന്‍സിപ്പാള്‍ നിര്‍ദ്ദേശം നല്‍കി

അത്യാഹിത വിഭാഗത്തില്‍ ഉള്ളവരല്ലാത്ത രോഗികളെ ഡിസ്ചാര്‍ജ്ജ് ചെയ്യുാനും സാധാരണ പ്രസവകേസുകള്‍ അഡ്മിറ്റ് ചെയ്യാതിരിക്കാനുമാണ് തീരുമാനം. കൂടാതെ ജീവനക്കാര്‍ക്ക് അവധി നല്‍കാനാവില്ലെന്നും പ്രോട്ടോകോള്‍ പ്രകാരമുള്ള ഡ്രസ് ജീവനക്കാര്‍ ധരിക്കണമെന്നും പ്രിന്‍സിപ്പള്‍ നിര്‍ദ്ദേശം നല്‍കി.നിപ്പാ വൈറസ് ബാധിച്ച് ഒരാള്‍ കൂടി ഇന്ന കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചിരുന്നു. നരിപ്പറ്റ സ്വദേശി കല്യാണിയാണ് മരിച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ