കേരളം

'മാതാ അമൃതാനന്ദമയിയെ ട്രോളുന്നവര്‍ എന്താണ് മറ്റു മതക്കാരെ കാണാത്തത്'; നിപ്പ ട്രോളുകളെ വിമര്‍ശിച്ച് ജോയ് മാത്യു

സമകാലിക മലയാളം ഡെസ്ക്

നിപ്പ വൈറസ് പരക്കുന്നത് സംസ്ഥാനത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിനോടകം നിപ്പ ബാധിച്ച് 11 പേരാണ് മരിച്ചത്. എന്നാല്‍ നിപ്പയെപോലും വെറുതെ വിടാതെ ട്രോളിക്കൊണ്ടിരിക്കുകയാണ് സോഷ്യല്‍ മീഡിയ. നിപ്പയെ ട്രോളുന്നതിനേയും ട്രോളുകളിലെ വര്‍ഗീയതയേയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ജോയ് മാത്യു. 

രോഗബാധിതരായരുടെ ബന്ധുക്കളുടെയോ പേരാബ്രയിലും അയല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയോ മാനസീകാവസ്ഥയെക്കുറിച്ച് പരിഹസിക്കുമ്പോള്‍ പുറത്തുവരുന്നത് അയല്‍ക്കാരന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് ആഹ്ലാദിക്കുന്ന നമ്മള്‍ മലയാളികളുടെ മനോ വൈകല്യമാണെന്ന് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. കൂടാതെ മാതാ അമൃതാനന്ദമയിയെ മാത്രം ട്രോളുന്നതിനേയും അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചു. ഒരു പ്രത്യേക മതത്തെ മാത്രമല്ല എല്ലാ മതത്തേയും ഒരു പോലെ ട്രോളണമെന്നും അല്ലെങ്കില്‍ മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടണമെന്നുമാണ് അദ്ദേഹം പറയുന്നത്. ട്രോളില്‍ ഇരട്ടത്താപ്പ് വേണ്ടെന്ന് പറഞ്ഞു കൊണ്ടാണ് അദ്ദേഹം പോസ്റ്റ് അവസാനിപ്പിക്കുന്നത്. 

ജോയ് മാത്യുവിന്റെ ഫേയ്‌സ്ബുക് പോസ്റ്റ്

പനി ബാധിച്ച മനസുകളോട്

ഞാനാരുടേയും ഭക്തനല്ല എന്നാല്‍ ഭക്തിയിലൂടെ സമാധാനം ലഭിക്കുന്നവരെ പരിഹസിക്കുക എന്റെ പണിയുമല്ല . ഭക്തര്‍ പലവിധമാണു ,ദൈവ ഭക്തന്മാര്‍, വിശ്വാസ ഭക്തന്മാര്‍, പാര്‍ട്ടി ഭക്തന്മാര്‍ ,നേതൃ ഭക്തന്മാര്‍ തുടങ്ങി നിരവധിയാണു. ഇവര്‍ക്കൊക്കെ അവരുടെ വിശ്വാസങ്ങള്‍ക്കും ഭക്തിക്കും അനുസരിച്ചുള്ള സമാധാനമോ ആശ്വാസമോ ലഭിക്കുന്നുണ്ടാവാം ഈ അടുത്ത ദിവങ്ങളിലായി നമ്മളെയാകെ പേടിപ്പിച്ചു കൊണ്ടിരിക്കുന്ന നിപ്പ വൈറസ് രോഗബാധിതരായി ഒരു നഴ്‌സ് അടക്കം നിരവധി പേരാണു മരണത്തിനു കീഴടങ്ങിയത്. 

പ്രതിവിധി കണ്ടുപിടിക്കാനാവാതെ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുന്ന ദുരന്ത സമയത്തും നമ്മള്‍ മലയാളികള്‍ അതിനെ തമാശയായി കാണുന്നു ; ട്രോളി സന്തോഷിക്കുന്നു. രോഗബാധിതരായരുടെ ബന്ധുക്കളുടെയോ പേരാബ്രയിലും അയല്‍ പ്രദേശങ്ങളില്‍ താമസിക്കുന്നവരുടെയോ മാനസീകാവസ്ഥയെക്കുറിച്ച് പരിഹസിക്കുമ്പോള്‍ അടിവരയിടുന്നത് അയല്‍ക്കാരന്റെ അമ്മയുടെ ഭ്രാന്ത് കണ്ട് ആഹ്ലാദിക്കുന്ന നമ്മള്‍ മലയാളികളുടെ മനോ വൈകല്യത്തെക്കുറിച്ചാണു നിപ്പ വൈറസ് നെ സംബന്ധിച്ചു വന്ന ഒരു ട്രോളിനെക്കുറിച്ചാണു പറയാനുള്ളത്. 

അപരന്റെ വാക്കുകള്‍ സംഗീതം പോലെ ആസ്വദിക്കണം എന്ന് പറയുന്ന വിപ്ലവകാരികള്‍ കെട്ടിപ്പിടിക്കുന്നത് (വൗഴഴശിഴ) പോയിട്ട് പരസ്പരം തോളില്‍ കൈയ്യിട്ട് നില്‍ക്കുന്നത് പോലും കാണാന്‍ കഴിയാത്ത ഒരു കാലത്താണു മതാ അമൃതാനന്ദമയി അവരുടെ ഭക്തരെ കെട്ടിപ്പിടിക്കുന്നതും ആശ്ലേഷിക്കുന്നതും ചിലപ്പോഴെല്ലാം മുത്തം നല്‍കുന്നതും .ജീവിത പ്രാരാബ്ദങ്ങളില്‍ പെട്ടുഴലുന്ന ഒരു പാട് മനുഷ്യര്‍ക്ക് അത് ആശ്വാസമേകുന്നുണ്ടാവാം തന്നെക്കാണാനും ആശ്ലേഷിക്കാനും എത്തുന്നവര്‍ക്ക് പകര്‍ച്ചവ്യാധികളുണ്ടോ , മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയിട്ടുണ്ടോ എന്നും മറ്റും നോക്കിയിട്ടല്ല അവര്‍ തന്റെ ഭക്തരെ സ്വീകരിക്കുന്നത്. അതിനെ ട്രോളുമ്പോള്‍ നമ്മള്‍ സൗകര്യപൂര്‍വ്വം മറ്റു ചിലതിനെ വെറുതെ വിടുന്നു ട്രോളില്‍ ഇരട്ടത്താപ്പ് പാടില്ല.

ട്രോളുകള്‍ വെറും തമാശയായി കണ്ടാല്‍ മതി എന്നാണൂ നിങ്ങളൂടെ തര്‍ക്കുത്തരമെങ്കില്‍ മറ്റു മതസ്ഥരുടെ കാര്യത്തില്‍ എന്തുകൊണ്ട് തമാശകള്‍ സ്രുഷ്ടിക്കുകയൊ പ്രചരിപ്പിക്കുകയൊ ചെയ്യുന്നില്ല വിശാസികള്‍ സാഹോദര്യത്തിന്റെ പ്രതീകമായി നമസ്‌കാര ശേഷം പരസ്പരം ആശ്ലേഷിക്കാറുണ്ടല്ലോ ക്രിസ്ത്യന്‍ പുരോഹിതര്‍ ഭക്തരുടെ വായിലേക്ക് കൈകൊണ്ടാണു കുര്‍ബാന കഴിഞ്ഞ അപ്പം നല്‍കുന്നത് വിശുദ്ധ ദിവസത്തില്‍ ഭക്തരുടെ കാല്‍ കഴുകിംകൊടുക്കുന്നതും കാണാം ഇവിടെയൊന്നും പരിഹാസത്തിന്റെ ട്രോളുകള്‍ കാണുന്നില്ല അതുകൊണ്ട് ട്രോളന്മാരും പരിഹാസികളും ഒരു കാര്യം ശ്രദ്ധിക്കുക, മതത്തെയും ഭക്തരേയും അവരുടെ പാട്ടിനു വിടുക.അല്ലെങ്കില്‍ എല്ലാവരേയും ഒരുപോലെ തമാശിക്കുക. ട്രോളില്‍ വര്‍ഗ്ഗീയത വേണ്ട എന്ന്  വെയ്ക്കുക. പരിഹസിക്കപ്പെടുന്നവനുകൂടി ആസ്വാദ്യകരമാവുംബോഴേ അത് അര്‍ഥവത്തായ തമാശയാകൂ. ട്രോളില്‍ ഇരട്ടത്താപ്പ് വേണ്ട എന്ന് സാരം
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപിക്കെതിരെ നടപടിയില്ല, നിയമനടപടി സ്വീകരിക്കാന്‍ പാര്‍ട്ടി നിര്‍ദേശം; ദല്ലാളുമായി ബന്ധം അവസാനിപ്പിക്കണം

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി

നാല് മണിക്കൂര്‍ വ്യായാമം, എട്ട് മണിക്കൂര്‍ ഉറക്കം; മികച്ച ആരോഗ്യത്തിന് ചെയ്യേണ്ടത്?

മെയ് രണ്ടുവരെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടച്ചിടാൻ പാലക്കാട് കലക്ടറുടെ ഉത്തരവ്; പുറം വിനോദങ്ങൾ ഒഴിവാക്കാൻ നിർദേശം