കേരളം

വികെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജപ്രചാരണം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടന്‍ വികെ ശ്രീരാമന്‍ മരിച്ചെന്ന് സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം. വികെ ശ്രീരാമന് ആദരാഞ്ജലികള്‍ എന്ന് പോസ്റ്റ് നിരവധി പേരാണ് ഫെയ്‌സ് ബുക്കില്‍ ഷെയര്‍ ചെയ്തത്. എന്നാല്‍ വാര്‍ത്ത അടിസ്ഥാനരഹിതമാണെന്ന് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി

സമാനമായ രീതിയില്‍ സിനിമാ രംഗത്തെ നിരവധി പേര്‍ ഇത്തരത്തില്‍ മരിച്ചതായി വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈയിടെ നടി സനുഷ വാര്‍ത്താ അപകടത്തില്‍ മരിച്ചെന്ന് വ്യാജപ്രചാരണം നടത്തിയവര്‍ക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി നല്‍കിയിരുന്നു. 

ഒരപകടത്തില്‍പ്പെട്ട കാറിന്റെയും താരത്തിന്റെയും ഫോട്ടോ വെച്ചായിരുന്നു പ്രചാരണം. ഇത്തരത്തില്‍ പ്രചാരണം നടത്തുന്നത് അത്യന്തം ഖേദകരമാണെന്നും സനുഷ അഭിപ്രായപ്പെട്ടിരുന്നു.  സനുഷയെ കൂടാതെ ജഗതി, മാമുക്കോയ, വിജയരാഘവന്‍, കനക തുടങ്ങിയ നിരവധി പ്രമുഖര്‍ മരിച്ചതായി സോഷ്യല്‍ മീഡിയയില്‍ വ്യാജവാര്‍ത്ത പ്രചരിച്ചിരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

തോല്‍ക്കാന്‍ മനസ്സില്ല; പാതി തളര്‍ന്ന ദേഹവുമായി അക്ഷരലോകത്തിലൂടെ 'പറന്ന്' ശശിധരൻ

'പ്രസവിച്ച ശേഷം 32 കിലോ കൂടി, മകനോടുള്ള സ്‌നേഹത്തില്‍ ശരീരഭാരം കുറയ്ക്കാന്‍ മറന്നു'; സോനം കപൂര്‍

ക്ലോപിന്റെ പകരക്കാരന്‍; അര്‍നെ സ്ലോട്ട് ലിവര്‍പൂള്‍ പരിശീലകന്‍

സിഇഒ ആവണോ, ഇന്ത്യയില്‍നിന്നാവണം; കമ്പനികളുടെ തലപ്പത്ത് പത്തു ശതമാനം ഇന്ത്യക്കാരെന്ന് യുഎസ് സ്ഥാനപതി