കേരളം

ഇന്ധനവില വര്‍ധനവ്: അധിക നികുതി ഉടന്‍ വേണ്ടെന്നു വയ്ക്കുമെന്ന് തോമസ് ഐസക് 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഇന്ധന വിലക്കയറ്റത്തില്‍ സംസ്ഥാനം നടപടിയെടുത്തു തുടങ്ങിയതായി ധനമന്ത്രി തോമസ് ഐസക്. അധിക നികുതി വേണ്ടെന്ന് വയ്ക്കുന്ന സംസ്ഥാനത്തിന്റെ തീരുമാനം ഉടനുണ്ടാകും. ഇത് എന്നു മുതല്‍ വേണമെന്ന് മന്ത്രിസഭാ യോഗത്തില്‍ തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. നേരത്തെ, ഇന്ധന വിലക്കയറ്റത്തില്‍ സംസ്ഥാന സര്‍ക്കാരിനും പങ്കുണ്ടെന്നു പ്രതിപക്ഷമടക്കം ശക്തമായ വിമര്‍ശനമുന്നയിച്ചിരുന്നു.  

അതേസമയം തുടര്‍ച്ചയായ പതിനഞ്ചാം ദിവസവും ഇന്ധനവില വര്‍ധിക്കുകയാണ്. ഇന്ന് പെട്രോളിന് 16 പൈസയും ഡീസലിന് 17 പൈസയുമാണ് വര്‍ധിച്ചത്. തിരുവനന്തപുരത്ത് പെട്രോളിന് 82.30 രൂപയും ഡീസലിന് 74.93 രൂപയുമാണ് വില.

കൊച്ചിയില്‍ പെട്രോള്‍ 81.01 രൂപയും ഡീസല്‍ 73.72 രൂപയും കോഴിക്കോട് പെട്രോള്‍ 81.27 രൂപയും ഡീസല്‍ 73.99 രൂപയുമാണ് വില. കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ, രാജ്യമൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്.

ഇന്ധന വില കുറക്കുന്നതിന്റെ ഭാഗമായി കേന്ദ്രം പൊതുമേഖലാ എണ്ണക്കമ്പനികളുമായി ചര്‍ച്ച നടത്തിയിരുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ വിലപിടിച്ചു നിര്‍ത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നാണ് കേന്ദ്രം നല്‍കുന്ന വിശദീകരണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി