കേരളം

എസ്പിയെ സ്ഥലം മാറ്റി; കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പ്രണയ വിവാഹം ചെയ്ത യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ അന്വേഷണത്തില്‍ വീഴ്ച വരുത്തിയതിന് കൂടുതല്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. കോട്ടയം എസ്പി വിഎ മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ നിര്‍ദേശം നല്‍കി. 

കെവിനെ കാണാതായ സംഭവത്തില്‍ വിവരം നല്‍കിയിട്ടും പൊലീസ് അന്വേഷിച്ചില്ലെന്ന് വീട്ടുകാര്‍ പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കോട്ടയം ഗാന്ധിനഗര്‍ സ്റ്റേഷനിലെ എസ്‌ഐ എംഎസ് ഷിബുവിന്റെ സസ്‌പെന്‍ഡ് ചെയ്തു. സ്റ്റേഷന്റെ ജിഡി ചുമതലയുണ്ടായിരുന്ന എഎസ്‌ഐയെയും സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവായിട്ടുണ്ട്. പരാതിയുമായി ചെന്നപ്പോള്‍ എഎസ്‌ഐ സ്വീകരിച്ചില്ലെന്നും ഇക്കാര്യം ഫോണില്‍ വിളിച്ചുപറഞ്ഞിട്ടും എസ്‌ഐ ചെവിക്കൊണ്ടില്ലെന്നുമാണ് പരാതി. 

സംഭവത്തില്‍ മേല്‍നോട്ടച്ചുമതലയില്‍ വീഴ്ച വരുത്തിയതിനാണ് എസ്പിക്കെതിരെ നടപടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇ പിയെ തൊടാന്‍ സിപിഎമ്മിനും മുഖ്യമന്ത്രിക്കും ഭയം, മുഖ്യമന്ത്രി എവിടെ വെച്ചാണ് ജാവഡേക്കറെ കണ്ടതെന്ന് വ്യക്തമാക്കണം: വി ഡി സതീശന്‍

ഊട്ടി-കൊടൈക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം; ഇ പാസ് ഏര്‍പ്പെടുത്താന്‍ നിര്‍ദേശം

'അമ്മയുടെ പ്രായമുള്ള സ്ത്രീകളെപ്പറ്റി എന്തൊക്കെയാണ് സൈബര്‍ കുഞ്ഞ് പറയുന്നത്?', രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പത്മജ

അമിത് ഷാ സഞ്ചരിച്ച ഹെലികോപ്റ്ററിന് നിയന്ത്രണം നഷ്ടപ്പെട്ടു? വിഡിയോ

ദൈവങ്ങളുടെ പേരില്‍ വോട്ട്, മോദിയെ തെരഞ്ഞെടുപ്പില്‍ അയോഗ്യനാക്കണമെന്ന ഹര്‍ജി തള്ളി