കേരളം

ചെങ്ങന്നൂരില്‍ കനത്ത പോളിംഗ്; 76.4  ശതമാനം

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞടുപ്പില്‍ കനത്ത പോളിംഗ്. അഞ്ച് മണിവരെ 76.4 ശതമാനം പേര്‍ വോട്ട് രേഖപ്പെടുത്തി. 2016ല്‍ 74.06 ശതമാനമായിരുന്നു പോളിംഗ്.

മണ്ഡലത്തിലെ പതിനൊന്നു പഞ്ചായത്തുകളില്‍ മിക്കതിലും 75 ശതമാനത്തിന് മുകളിലാണ് പോളിംഗ്. വെണ്‍മണി, ആല, മാന്നാര്‍ പഞ്ചായത്തുകളില്‍ 76.04 ശതമാനം പേര്‍ വോട്ട് ചെയ്തു. തിരുവന്‍ വണ്ടൂരിലാണ് കുറവ് പോളിംഗ് രേഖപ്പടുത്തിയത് - 74.6 ശതമാനം.

രാവിലെ പോളിംഗ് ആരംഭിച്ചതുമുതല്‍ തന്നെ പലബൂത്തുകളിലും വോട്ടര്‍മാരുടെ നീണ്ട നിരദൃശ്യമായിരുന്നു. രാവിലെ കനത്ത മഴയുണ്ടായിട്ടും വോട്ടര്‍മാര്‍ കൂട്ടമായി തന്നെ വോട്ട് ചെയ്യാനെത്തി. 

പോളിംഗ് ശതമാനം വര്‍ധിച്ചത് തങ്ങള്‍ക്ക് അനുകൂലഘകടകമാണെന്ന്  മൂന്ന് മുന്നണികളും അവകാശപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

അറസ്റ്റിനെ എതിർത്തു കൊണ്ടുള്ള കെജരിവാളിന്റെ ഹർജി നാളെ സുപ്രീംകോടതിയിൽ

50 കൊക്കെയ്ൻ കാപ്സ്യൂളുകള്‍ വിഴുങ്ങി ; 6 കോടിയുടെ മയക്കുമരുന്നുമായി കെനിയൻ പൗരൻ കൊച്ചിയിൽ പിടിയില്‍

ഉഷ്ണ തരംഗ മുന്നറിയിപ്പ് തുടരുന്നു; 12 ജില്ലകളില്‍ ഉയര്‍ന്ന താപനില, ജാഗ്രതാ നിര്‍ദേശം

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍