കേരളം

മുഖ്യമന്ത്രിക്ക് സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീം;  പൊലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി ബന്ധമില്ലെന്ന് പിണറായി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയവിവാഹത്തിന് പിന്നാലെ നവവരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ പൊലീസ് വീഴ്ചയ്ക്ക് മുഖ്യമന്ത്രിയുടെ യാത്രയുമായി യാതൊരു ബന്ധവുമില്ലെന്ന വിശദീകരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മുഖ്യമന്ത്രിയ്ക്ക് സുരക്ഷ ഒരുക്കുന്നത് പ്രത്യേക ടീമാണ്. എസ്‌ഐയ്ക്ക് ഇതുമായി യാതൊരു ബന്ധവുമില്ലെന്നും പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു.

കോട്ടയം മാന്നാനം സ്വദേശിയായ കെവിനെ ഞായറാഴ്ച പുലര്‍ച്ചെ വീടാക്രമിച്ച് ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയ വേളയില്‍ തന്നെ ബന്ധുക്കളും ഭാര്യ നീനുവും പൊലീസില്‍ പരാതിയുമായി എത്തിയിരുന്നു. എന്നാല്‍ ജില്ലയില്‍ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട് എന്ന് ചൂണ്ടിക്കാണിച്ച് ഗാന്ധിനഗര്‍ പൊലീസ് പരാതി അവഗണിക്കുകയായിരുന്നു. മുഖ്യമന്ത്രി പോയശേഷം അന്വേഷിക്കാമെന്ന് ഒഴുക്കന്‍ മട്ടിലുളള മറുപടിയാണ് പൊലീസ് നല്‍കിയതെന്ന് ഭാര്യ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കെവിന്‍ മരിച്ചതായുളള വാര്‍ത്ത പുറത്തുവന്നതോടെ  മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. മുഖ്യമന്ത്രി ആഭ്യന്തര വകുപ്പ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതിന് പിന്നാലെയാണ് വിശദീകരണവുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.പ്രതികളെ ഉടന്‍ പിടികൂടുമെന്ന് മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍