കേരളം

സംസ്ഥാനത്ത് ശക്തമായ മഴ; കനത്ത മഴ നാളെയും തുടരും   

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കോഴിക്കോടിനും കാസര്‍കോടിനുമിടയില്‍ അറബികടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതോടെ കേരളത്തില്‍ വരും ദിനങ്ങളിലും ശക്തമായ മഴ തുടരും. ആന്‍ഡമാന്‍ കടല്‍മേഖല പിന്നിട്ട കാലവര്‍ഷം കേരള തീരത്തേക്ക് അടുക്കുകയാണ്. നാളെമുതല്‍ കേരളത്തില്‍ കാലവര്‍ഷം തുടങ്ങുമെന്നാണ് പ്രവചിച്ചിരുന്നതെങ്കിലും ന്യൂനമര്‍ദത്തെതുടര്‍ന്ന് കേരളത്തില്‍ പരക്കെ മഴ തുടങ്ങിയിരുന്നു. മഴയുടെ ശക്തി ഇനിയും വര്‍ദ്ധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

കടലിലും തീരപ്രദേശങ്ങളിലും മണിക്കൂറില്‍ 55കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. അടുത്ത മൂന്ന് ദിവസം മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പു നല്‍കി. ഇന്നും നാളെയും കേരളത്തില്‍ വ്യാപകമായി മഴ ലഭിക്കുമെന്നും ചിലയിടങ്ങളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു. 

കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന കേന്ദ്ര കാലാവ്‌സഥാ വകുപ്പിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും അഗ്നിശമന സേനാ വിഭാഗങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തിയിരുന്നു. വിനോദസഞ്ചാരികള്‍ കടലിലിറങ്ങാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു. 

ഈ വര്‍ഷം കേരളത്തില്‍ വേനല്‍മഴ വ്യാപകമായി ലഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ 20ശതമാനത്തിലേറെ മഴ ഇക്കുറി വേനലില്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ആദ്യം മുതല്‍ മെയ് 23 വരെ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ 298മില്ലീമീറ്ററാണെങ്കില്‍ ഇത്തവണ കേരളത്തില്‍ 359മില്ലീമീറ്റര്‍ മഴ ലഭിച്ചു എന്നാണ് കണക്ക്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍