കേരളം

സ്ഥാനമോഹമില്ല; ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് കുമ്മനം 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മിസോറാം ഗവര്‍ണര്‍ പദവി ഏറ്റെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഒരു സ്ഥാനവും മോഹിച്ചിട്ടില്ലെന്നും ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കാനാണ് ഇഷ്ടമെന്നും കുമ്മനം അറിയിച്ചു. കേന്ദ്രനേതാക്കളെ നേരില്‍കണ്ട് ഇക്കാര്യം ബോധിപ്പിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ രാഷ്ട്രപതിയുടെ ഉത്തരവ് നിരസിക്കില്ലെന്നും കുമ്മനവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. 

മിസോറമിലെ നിലവിലെ ഗവര്‍ണര്‍ നിര്‍ഭയ് ശര്‍മ ഈ മാസം 28നു സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ കഴിഞ്ഞ ദിവസമാണ് കുമ്മനം രാജശേഖരനെ ഗവര്‍ണര്‍ പദവിയിലേക്ക് രാഷ്ട്രപതി റാംനാഥ് കോവിന്ദ് നിയമിച്ചത്. ഈ വര്‍ഷം അവസാനം തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലാണ് കമ്മനത്തിന്റെ നിയമനം. 

2015 ഡിസംബറിലാണ് കുമ്മനം ബിജെപി സംസ്ഥാന അധ്യക്ഷനായി സ്ഥാനമേറ്റത്. ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ പ്രഖ്യാപിക്കപ്പെട്ട നിയമനം പാര്‍ട്ടിക്കുള്ളില്‍ തന്നെ അമ്പരപ്പ് സൃഷ്ടിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍

'ഇപ്പോഴും കോളജ് കുമാരിയെ പോലെ'; മകന്റെ കാമറയിൽ മോഡലായി നവ്യാ നായർ

''ഞങ്ങളങ്ങനെ കാടിന്റെ മണം പിടിച്ചിരുന്നു; പിന്നെ നക്ഷത്രങ്ങളെ എണ്ണിയെണ്ണി ഉറക്കത്തിലേക്കിറങ്ങിപ്പോയി''