കേരളം

കെവിന്റെ മൃതദേഹത്തില്‍ 15 മുറിവുകള്‍, മരണകാരണം മുറിവുകളല്ലെന്ന് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയിച്ചു വിവാഹം ചെയ്തതിന്റെ പേരില്‍ കൊല്ലപ്പെട്ട കെവിന്‍ ജോസഫിന്റെ മൃതദേഹത്തില്‍ കണ്ടെത്തിയത് പതിനഞ്ചു മുറിവുകള്‍. എന്നാല്‍ ഈ മുറിവുകള്‍ മരണകാരണമല്ലെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്തരാവയവങ്ങളുടെ രാസപരിശോധനാ ഫലത്തിലും മാത്രമേ മരണ  കാരണം വ്യക്തമാവൂ.

ചെറും വലുതുമായ പതിനഞ്ചു മുറിവുകളാണ് കെവിന്റെ മൃതദേഹത്തില്‍ കണ്ടതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഇവ പക്ഷേ, മരണകാരണമാവാന്‍ മാത്രം ഗുരുതരമല്ലെന്നാണ് നിഗമനം. മൃതദേഹം അഴുകിയ നിലയില്‍ ആയിരുന്നു. മരണ കാരണം സംബന്ധിച്ച കൂടുതല്‍ വ്യക്തതയ്ക്കു വേണ്ടി കെവിന്റെ ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കുമെന്ന് മെഡിക്കല്‍ വൃത്തങ്ങള്‍ സൂചിപ്പിച്ചു.

പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നതിനിടെ രാവിലെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിക്ക് മുന്‍പില്‍ സംഘര്‍ഷമുണ്ടായി. പൊലീസിനെതിരെ മുദ്രാവാക്യങ്ങള്‍ വിളിച്ച് മെഡിക്കല്‍ കോളജില്‍ എത്തിയ വിവിധ സംഘടനകളുടെ പ്രതിഷേധക്കാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. സ്ഥിതി നിയന്ത്രണ വിധേയമാക്കാന്‍ പൊലീസ് ലാത്തിവീശി. പ്രവര്‍ത്തകരെ പൊലീസ് വിരട്ടിയോടിച്ച് സംഘര്‍ഷത്തിന് അയവു വരുത്തി. അതേസമയം പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി കെവിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. കെവിന്റെ വീട്ടിലേക്ക് ജനം ഒഴുകുകയാണ്. വൈകീട്ട് മൂന്നു മണിക്കാണ് സംസ്‌കാരം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സൈഡ് തരാത്തതല്ല പ്രശ്‌നം, ഡ്രൈവര്‍ അശ്ലീല ആംഗ്യം കാണിച്ചു; വിശദീകരണവുമായി മേയര്‍ ആര്യാ രാജേന്ദ്രന്‍

മിഖായേലിന്‍റെ വില്ലന്‍ ഇനി നായകന്‍: മാർക്കോയുമായി ഉണ്ണി മുകുന്ദൻ, സംവിധാനം ഹനീഫ് അദേനി

സംസാരിക്കുന്നതിനിടെ മൂക്കുത്തിയുടെ സ്‌ക്രൂ മൂക്കിനുള്ളിലേക്ക്; ശ്വാസകോശത്തില്‍ നിന്ന് വിദഗ്ധമായി പുറത്തെടുത്തു

ഇര്‍ഫാന്‍ ഖാന്‍ ഇല്ലാത്ത നാല് വര്‍ഷങ്ങള്‍; കണ്ടിരിക്കേണ്ട ആറ് ചിത്രങ്ങള്‍

അന്ന് ഡിവില്ല്യേഴ്‌സ്, 2016 ഓര്‍മിപ്പിച്ച് കോഹ്‌ലി- ജാക്സ് ബാറ്റിങ്; അപൂര്‍വ നേട്ടങ്ങളുമായി ആര്‍സിബി