കേരളം

ജൂണ്‍ ഒന്നുവരെ കനത്ത മഴ; ശക്തിയേറിയ കാറ്റിനും സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ജൂണ്‍ ഒന്നുവരെ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വേഗമേറിയ കാറ്റിനും ഈ ദിവസങ്ങളില്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

സംസ്ഥാനത്ത് കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ വകുപ്പ് സ്ഥിരീകരിച്ചു. ഇപ്പോള്‍ അനുഭവപ്പെടുന്ന മഴ ഇതിന്റെ ഭാഗമാണ്. വരും ദിവസങ്ങളില്‍ മഴ ശക്തമാകാനാണ് സാധ്യത. കടല്‍ പ്രക്ഷുബ്ധമാണ്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.

കടലിലും തീരപ്രദേശങ്ങളിലും മണിക്കൂറില്‍ 55കിലോമീറ്റര്‍ വേഗത്തില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ട്. 

കേരളത്തില്‍ അതിശക്തമായ മഴ പെയ്യുമെന്ന കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ നിര്‍ദ്ദേശത്തെതുടര്‍ന്ന് സംസ്ഥാനത്തെ എല്ലാ പോലീസ് സ്‌റ്റേഷനുകളിലേക്കും അഗ്‌നിശമന സേനാ വിഭാഗങ്ങള്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിരുന്നു. ഉരുള്‍പൊട്ടലിന് സാധ്യതയുള്ളതിനാല്‍ മലയോരമേഖലയിലേക്കുള്ള യാത്ര പരിമിതപ്പെടുത്തിയിരുന്നു. വിനോദസഞ്ചാരികള്‍ കടലിലിറങ്ങാതിരിക്കാന്‍ നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.

ഈ വര്‍ഷം കേരളത്തില്‍ വേനല്‍മഴ വ്യാപകമായി ലഭിച്ചിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളെക്കാള്‍ 20ശതമാനത്തിലേറെ മഴ ഇക്കുറി വേനലില്‍ ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഏപ്രില്‍ ആദ്യം മുതല്‍ മെയ് 23 വരെ ലഭിക്കേണ്ടിയിരുന്ന ശരാശരി മഴ 298മില്ലീമീറ്ററാണെങ്കില്‍ ഇത്തവണ കേരളത്തില്‍ 359മില്ലീമീറ്റര്‍ മഴ ലഭിച്ചു എന്നാണ് കണക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

തട്ടിപ്പ് അക്കൗണ്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തും; സുരക്ഷാ ഫീച്ചറുമായി വാട്‌സ്ആപ്പ്

''തുറന്നങ്ങു ചിരിക്ക് പെണ്ണേ; കഴുത്തിലെ കല്ലുമാലകളും വട്ടത്തളകളും അവളോട് കൊഞ്ചുന്നു''

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി