കേരളം

കെവിനെ തട്ടിക്കൊണ്ടുപോയത് പൊലീസിന്റെ അറിവോടെ; കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചു,ഐജിയുടെ അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: പ്രണയിച്ച് വിവാഹം ചെയ്തതിന്റെ പേരില്‍ തട്ടിക്കൊണ്ടുപോയി കെവിനെ കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ മുഖ്യപ്രതി ഷാനു ചാക്കോ കെവിനെ തട്ടിക്കൊണ്ടുപോയ വിവരം പൊലീസ് അപ്പോള്‍ തന്നെ അറിഞ്ഞിരുന്നു. ഗാന്ധിനഗര്‍ എ.എസ്.ഐ ബിജുവാണ് ഇക്കാര്യം ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കാതെ മറച്ചുവച്ചതെന്ന് ഐജിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. അന്വേഷണ റിപ്പോര്‍ട്ട് ഡിജിപിക്ക് കൈമാറി

കെവിനെ കാണാതായെന്ന ഭാര്യ നീനുവിന്റേയും പിതാവ് ജോസഫിന്റേയും പരാതിയില്‍ നടപടി എടുക്കാതെ കേവലം കുടുംബപ്രശ്‌നമായി മാത്രം പൊലീസ് ഇതിനെ വ്യാഖ്യാനിക്കുകയായിരുന്നു. അതാണ് കെവിന്റെ കൊലയില്‍ കലാശിച്ചത്. എ.എസ്.ഐ രണ്ടു തവണ പ്രതികളുമായി ഫോണില്‍ സംസാരിച്ചു. ഞായറാഴ്ച രാവിലെ ആറിന് കെവിന്‍ രക്ഷപ്പെട്ട കാര്യം ഷാനു എ.എസ്.ഐയോട് പറഞ്ഞിരുന്നു. തുടര്‍ന്ന് ബിജു രാവിലെ മാന്നാനത്ത് എത്തുകയും ചെയ്തു.എസ് ഐ ഷിബു വിവരം അറിയുന്നത് രാവിലെ ഒന്‍പതുമണിക്കാണ്. സസ്‌പെന്‍ഡ് ചെയ്ത എഎസ്‌ഐ സണ്ണിയുടെ ഭാഗത്തുനിന്നും ഗുരുത വീഴ്ച സംഭവിച്ചിട്ടില്ലെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോടതി ഇടപെട്ടു; മേയര്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ കേസ്

മോഹന്‍ ബഗാനെ വീഴ്ത്തി; രണ്ടാം ഐഎസ്എല്‍ കിരീടം ചൂടി മുംബൈ സിറ്റി

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി