കേരളം

വെളളം ചോദിച്ചപ്പോള്‍ മദ്യം നല്‍കി, എന്നിട്ടും നീനുവിനെകുറിച്ച് കെവിന്‍ ഒന്നും പറഞ്ഞില്ലെന്ന് മൊഴി 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മര്‍ദനമേറ്റ് അവശനായ കെവിന്‍ വെളളം ചോദിച്ചപ്പോള്‍ ഒന്നാം പ്രതി ഷാനു ചാക്കോ വായില്‍ മദ്യം ഒഴിച്ചുകൊടുത്തെന്ന് പിടിയിലായ പ്രതികളുടെ മൊഴി. ആദ്യം പിടിയിലായ നിയാസ്, റിയാസ്, ഇഷാന്‍ എന്നിവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ചതാണ് ഈ വിവരം.

നീനുവിനെ കൊണ്ടുവരാനെന്നു പറഞ്ഞാണ് തങ്ങളെ ഒപ്പം കൂട്ടിയതെന്നും ഇവര്‍ പറഞ്ഞു. ഇവര്‍ പറയുന്നത് പൊലീസ് പൂര്‍ണമായി വിശ്വസിച്ചിട്ടില്ല. നീനുവിന്റെ സഹോദരന്‍ ഷാനുചാക്കോയെയും പിതാവ് ചാക്കോയെയും കൂടി ചോദ്യം ചെയ്താലേ കാര്യങ്ങള്‍ വ്യക്തമാകൂ എന്നാണ് പൊലീസ് പറയുന്നത്.

നീനുവിനെ കുറിച്ച് വിവരം കിട്ടാതായതോടെ കെവിന്‍ എവിടെയുണ്ടെന്ന അന്വേഷണം തുടങ്ങിയെന്ന് ഇവര്‍ പറഞ്ഞു. അനീഷിന്റെ വീട്ടില്‍ ഉണ്ടെന്നറിഞ്ഞാണ് രാത്രിയില്‍ അവിടെ ചെന്നത്. 

നീനു എവിടെയുണ്ടെന്ന് ചോദിച്ച് വാക്കേറ്റമായി. അയല്‍വാസികള്‍ ഉണര്‍ന്നെത്തി കൂടുതല്‍ ബഹളം ഉണ്ടാകാതിരിക്കാനാണ് ഇരുവരെയും വണ്ടിയില്‍ കയറ്റിയത്. ഇതൊന്നും മുന്‍കൂട്ടി തയ്യാറാക്കിയവയായിരുന്നില്ലെന്നാണ് മൂവരും പറയുന്നത്. എല്ലാകാര്യങ്ങളും ഷാനൂ പറഞ്ഞതനുസരിച്ചാണ് ചെയ്തത്. മൂന്ന് വാഹനങ്ങളുണ്ടായിരുന്നു. വാഹനത്തില്‍ വച്ച് ഇരുവരെയും മര്‍ദിച്ചതും ഷാനുവാണെന്ന് ഇവര്‍ പറഞ്ഞിട്ടുണ്ട്. തനിക്ക് ഒന്നും അറിയില്ലെന്ന് തീര്‍ത്തുപറഞ്ഞതോടെ അനീഷിനെ വാഹനത്തില്‍ നിന്നും ഇറക്കിവിട്ടുവെന്നും ഇവര്‍ മൊഴി നല്‍കിയതായി പൊലീസ് പറയുന്നു.

പുനലൂരില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്താല്‍ നീനു എവിടെയുണ്ടെന്ന് കെവിന്‍ പറയുമെന്ന നിലപാടായിരുന്നു ഷാനുവിന്. മദ്യം ഉളളില്‍ ച്ചെന്നിട്ടും കെവിന്‍ ഒന്നും പറഞ്ഞില്ല. ഇവനെ കൊല്ലില്ല. എല്ലാം കാണാനായി ഇവന്‍ ജീവീക്കണമെന്നും ഷാനു പറഞ്ഞതായി ഇവര്‍ മൊഴി നല്‍കി. തെന്‍മല ഭാഗത്ത് ചെന്നപ്പോള്‍ കെവിന്‍ ഇറങ്ങിയോടിയെന്നും മരിച്ച വിവരം മാധ്യമങ്ങളില്‍ നിന്നാണ് അറിഞ്ഞതെന്നുമാണ് ഇവരുടെ മൊഴി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍