കേരളം

സിബിഐ അന്വേഷിക്കണം; ഡി.ജി.പി ഉള്‍പ്പെടെയുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ എവിടെയെന്നും ചെന്നിത്തല

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെവിന്റെ കൊലപാതകം സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല . കേസ് ശരിയായ രീതിയില്‍ അന്വേഷിക്കാന്‍ പൊലീസിന് കഴിയുന്നില്ല. പ്രതികള്‍ കീഴടങ്ങുന്നതല്ലാതെ പിടിക്കാനുള്ള നടപടിയുമില്ല. പൊലീസ് അന്വേഷിച്ചാല്‍ കേസിലെ പ്രതികള്‍ രക്ഷപ്പെടും. ഈ സാഹചര്യത്തില്‍ കേസ് സി.ബി.ഐയ്ക്ക് കൈമാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സംഭവം നടന്നിട്ട് ഇതുവരെ ഡി.ജി.പി ഉള്‍പ്പെടെയുള്ള ഒരു അന്വേഷണ ഉദ്യോഗസ്ഥനും സ്ഥലത്തേക്ക് പോയിട്ടില്ല. പൊലീസിനെ സംരക്ഷിക്കാനുള്ള നീക്കമാണ് ഉന്നത ഉദ്യോഗസ്ഥര്‍ നടത്തുന്നത്. സംഭവം നടന്ന് മൂന്ന് ദിവസമായിട്ടും പ്രതികളെ മുഴുവന്‍ പിടിക്കാനായിട്ടില്ല. മുഖ്യമന്ത്രി പറയുന്നത് എസ്.ഐ കുറ്റക്കാരനാണെന്നാണ്. എന്നാല്‍, ഐ.ജി പറയുന്നത് അല്ലെന്നാണ്. കേസന്വേഷണം പാര്‍ട്ടി താല്‍പര്യമനുസരിച്ചാണു മുന്നോട്ടു പോകുന്നതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പാര്‍ട്ടി ബന്ധമുള്ളവരിലേക്ക് അന്വേഷണം എത്തുന്നില്ല. പലരെയും രക്ഷിക്കാനാണ് ശ്രമം നടക്കുന്നത്. കേസിന്റെ തുടക്കം മുതല്‍ പൊലീസിന്റെ അലംഭാവം വ്യക്തമാണെന്നും ചെന്നിത്തല പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു