കേരളം

എല്‍ഡിഎഫിന്റേത് വര്‍ഗീയത പ്രചരിപ്പിച്ച് നേടിയ വിജയം: ചെന്നിത്തല  

സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: എല്‍ഡിഎഫിന്റേത് വര്‍ഗീയത പ്രചരിപ്പിച്ച് നേടിയ വിജയമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇത് സമൂഹത്തിന് ഗുണകരമാണോയെന്ന് എല്ലാവരും പരിശോധിക്കണം. വര്‍ഗീയ കാര്‍ഡിന് പുറമേ സര്‍ക്കാര്‍ മെഷിനറിയും ചെങ്ങന്നൂരില്‍ ദുരുപയോഗം ചെയ്തു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പകുതി പിന്നിട്ടപ്പോള്‍ തന്നെ എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കുന്നതായി ബോധ്യപ്പെട്ടുവെന്നും ചെന്നിത്തല ആരോപിച്ചു.

 രാഷ്ട്രീയ കാര്യങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. എവിടെയാണ് പിഴച്ചതെന്ന് കോണ്‍ഗ്രസ് നേതൃത്വം പരിശോധിക്കും. ശക്തമായ പോരാട്ടവുമായി മുന്നോട്ടുപോകുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

മണ്ഡലത്തില്‍ കെ കെ രാമചന്ദ്രന്‍ നായര്‍ തുടക്കമിട്ട വികസനപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാനുളള ജനവിധിയാണ് ചെങ്ങന്നൂരിലേതെന്ന് സജി ചെറിയാന്‍ പ്രതികരിച്ചു. യുഡിഎഫിന്റെയും ബിജെപിയുടെയും കുപ്രചരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണ് തെരഞ്ഞെടുപ്പ് ഫലമെന്നും സജി ചെറിയാന്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത