കേരളം

'ഒന്നും പേടിക്കേണ്ട, ഞാന്‍ നിന്നെ കൂട്ടിക്കൊണ്ടുപോരും' ; തട്ടിക്കൊണ്ടുപോകുന്നതിന് മുന്‍പ് കെവിന്‍ നീനുവിനോട് പറഞ്ഞ അവസാന വാക്കുകള്‍ 

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: തട്ടിക്കൊണ്ടുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് ഫോണിലുടെ കെവിന്‍ തന്നോട് സംസാരിച്ചിരുന്നതായി നീനു. ഹോസ്റ്റിലായിരുന്ന തന്നെ ആശ്വസിപ്പിച്ച് ഭാവി ജീവിതസ്വപ്‌നങ്ങളുമായാണ് കെവിന്‍ ഫോണ്‍ വച്ചതെന്നും നീനു പറയുന്നു.

'നീ ഒന്നും പേടിക്കേണ്ട, ഞാന്‍ വന്നു നിന്നെ കൂട്ടിക്കൊണ്ടുപോരും' നീനുവിന്റെ ബന്ധുക്കളും ഗുണ്ടകളും ചേര്‍ന്നു തട്ടിക്കൊണ്ടുപോകുന്നതിന് മിനിറ്റുകള്‍ക്ക് മുന്‍പ് കെവിന്‍ ഫോണിലുടെ നീനുവിനോട് പറഞ്ഞത് പ്രധാനമായി ഇക്കാര്യമാണ്. രാത്രി ഒന്നരവരെ അവര്‍ ഫോണില്‍ സംസാരിച്ചു. അപ്പോഴൊന്നും അപകടം പതിയിരിക്കുന്നതായി കരുതിയിരുന്നില്ലെന്ന് നീന പറയുന്നു. വിവാഹം രജിസ്റ്റര്‍ ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വാര്‍ഡ് മെമ്പറോട് ഞായറാഴ്ച സംസാരിക്കണമെന്നും രാവിലെ വിളിച്ച് എഴുന്നേല്‍പിക്കണമെന്നും അവന്‍ പറഞ്ഞതായി നീന പറയുന്നു.

ഫോണ്‍ വച്ചയുടനെയാണ് ഗുണ്ടാസംഘം മാന്നാനത്ത് അനീഷിന്റെ വീട് ആക്രമിക്കുന്നത്.രണ്ടുമണിയോടെ കെവിനെയും അനീഷിനെയും ബലമായി വണ്ടിയില്‍ കൊണ്ടുപോവുകയും ചെയ്തു. ഇതൊന്നുമറിയാതെ ഞായറാഴ്ച ഞായറാഴ്ച പുലര്‍ച്ചെ 5.45ന് നീനു കെവിനെ വിളിച്ചു. എന്നാല്‍ ആരോ ആ ഫോണ്‍ കോള്‍ കട്ട് ചെയ്തു. ഉറക്കത്തിനിടെ കെവിന്‍ കട്ട് ചെയ്തതാകുമെന്ന് കരുതിയ നീനു ആറുമണിയോടെ വീണ്ടും വിളിച്ചു

ആരും ഫോണ്‍ എടുത്തില്ല. ഇതോടെ കെവിന്റെ ബന്ധുവിനെ വിളിച്ച് അന്വേഷിച്ചു. അവര്‍ സംഭവങ്ങള്‍ നീനുവിനെ അറിയിച്ചില്ല. പിന്നീടാണ് സംഭവങ്ങള്‍ നീനു അറിയുന്നതും പൊലീസ് സ്റ്റേഷനിലെത്തുന്നതും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത