കേരളം

നീനുവിനെ പൊലീസ് സ്റ്റേഷനില്‍ നിന്നു തട്ടിക്കൊണ്ടുപോവാനും പദ്ധതിയിട്ടു, ഇക്കാര്യം അറിഞ്ഞിട്ടും പൊലീസ് അനങ്ങിയില്ലെന്ന് മൊഴി

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കൊല്ലപ്പെട്ട കെവിന്റെ ഭാര്യ നീനുവിനെ കോട്ടയം ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് തട്ടിക്കൊണ്ടുപോവാന്‍, കെവിനെ തട്ടിക്കൊണ്ടുപോയവര്‍ പദ്ധതിയിട്ടിരുന്നെന്ന് വെളിപ്പെടുത്തല്‍. നീനു ഞായാറാഴ്ച രാവിലെ പതിനൊന്നു മണിക്ക് ഗാന്ധി നഗര്‍ സ്‌റ്റേഷനില്‍ പരാതി നല്‍കുമ്പോള്‍ നീനുവിനെ തട്ടികൊണ്ടു പോകാനായി അക്രമി സംഘം പുറത്തു കാത്തു നിന്നുവെന്നാണ് വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. കെവിന്റെ ബന്ധു അനീഷിന്റെ മൊഴിയിലാണ് ഇക്കാര്യമുളളത്. 

നീനുവിനെ പൊലീസ് സ്‌റ്റേഷനില്‍ നിന്നിറക്കി കൊണ്ടു പോകാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് വിവരം. തന്നെയും കെവിനെയും തട്ടിക്കൊണ്ടുപോയ സംഘത്തില്‍പ്പെട്ടവര്‍ പുറത്തുണ്ടെന്ന് അനീഷ് പറഞ്ഞിട്ടും ഗാന്ധിനഗര്‍ പൊലിസ് നടപടിയെടുത്തില്ല. 

കെവിനെ തട്ടികൊണ്ടു പോയതു മുതല്‍ പൊലീസിന് കൃത്യമായി അറിവുണ്ടായിരുന്നുവെന്നാണ് പുറത്തുവന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നത്. അക്രമി സംഘത്തെ പൊലീസ് സഹായിച്ചതായി അന്വേഷണത്തില്‍ ബോധ്യപ്പെടിട്ടിട്ടുണ്ടെന്ന് ഐജി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതിനിടെ കെവിന്റെ താമസ സ്ഥലത്തെക്കുറിച്ചുള്ള വിവരങ്ങള്‍ അക്രമി സംഘത്തിനു കൈമാറിയത് പൊലിസ് ആണെന്ന വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. 

അക്രമിസംഘത്തിന്റെ കാര്‍ രണ്ടു വട്ടം പൊലീസിന്റെ മുന്നില്‍ പെട്ടിട്ടും വേണ്ടപോലെ ചോദ്യം ചെയ്തില്ല. മാത്രമല്ല ഇവര്‍ക്കു വഴി പറഞ്ഞു കൊടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സമീപത്തെ കെട്ടിടങ്ങളിലെ സിസിടിവികളില്‍നിന്നു പൊലീസ് ശേഖരിച്ചു. ഗുണ്ടാ സംഘത്തിനു പൊലീസ് നല്‍കിയ പിന്തുണ വ്യക്തമാക്കുന്ന 14 തെളിവുകള്‍ ലഭിച്ചതോടെ എഎസ്‌ഐ ബിജു, പൊലീസ് പട്രോള്‍ സംഘത്തിലെ െ്രെഡവര്‍ അജയകുമാര്‍ എന്നിവരെ കസ്റ്റഡിയിലെടുത്തു. ഇരുവരെയും ഇന്നലെ രാവിലെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ