കേരളം

മകളെ കട്ടിലില്‍ അടിച്ച് കൊന്ന് കടലില്‍ എറിഞ്ഞു; അച്ഛനും അമ്മയ്ക്കും ജീവപര്യന്തം

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ; മൂന്നാമതും പെണ്‍കുഞ്ഞ് ജനിച്ചതിന്റെ പേരില്‍ ആറ് മാസം പ്രായമായ മകളെ കൊന്ന് കടലില്‍ എറിഞ്ഞ കേസില്‍ മാതാപിതാക്കള്‍ക്ക് ജീവപര്യന്തം ശിക്ഷ. ഇവരെ സഹായിച്ചയാള്‍ക്ക് മൂന്നര വര്‍ഷം തടവും വിധിച്ചു. അന്യ സംസ്ഥാന തൊഴിലാളികളായ ചിക്കിനിദാര്‍ ബാഷ്‌ദേവ്, ഭാര്യ പ്രതിഭ എന്നിവരാണ് സ്വന്തം കുഞ്ഞിനെ ക്രൂരമായി  കൊലപ്പെടുത്തിയത്. കുട്ടിയെ കട്ടിലില്‍ അടിച്ച് കൊന്ന ശേഷം കടലില്‍ എറിയുകയായിരുന്നു, 

ഉത്തര്‍പ്രദേശ് ഡര്‍വ്യാ പാണ്ഡ്യാപൂര്‍ ഹരിമാക്കുവ സ്വദേശികളാണ് ഇവര്‍. ഇവരുടെ കുടുംബസുഹൃത്തായ ബീഹാര്‍ മോധ്യാരി ജില്ലക്കാരനായ ഘനോജ് പ്രസാദാണ് കൃത്യം നടത്താനുള്ള സഹായം നല്‍കിയത്. ആലപ്പുഴ കായംകുളം മത്സ്യമാര്‍ക്കറ്റിന് പടിഞ്ഞാറ് കണിയാംപറമ്പ് വീടിന്റെ ചായ്പില്‍ താമസിക്കുമ്പോഴാണ് കൊല നടത്തിയത്. 

ഒന്നും രണ്ടും പ്രതികള്‍ ഒരു ലക്ഷംരൂപ വീതം പിഴയുമടയ്ക്കണം. തെളിവ് നശിപ്പിക്കലിന് മൂന്ന് വര്‍ഷത്തെ കഠിന തടവും ഇവര്‍ക്ക് വിധിച്ചു. 2015 ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. ആറു മാസം പ്രായമായ മകള്‍ ശിവാനിയാണ് കൊല്ലപ്പെട്ടത്. മൂന്നാമത്തെ കുട്ടിയും പെണ്‍കുട്ടിയായതിനാല്‍ വളര്‍ത്തുന്നതിനുള്ള ബുദ്ധിമുട്ട് മൂലം കൊലപ്പെടുത്തിയതാണെന്ന് പ്രതികള്‍ സമ്മതിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ