കേരളം

വിഷപ്പുക  കിലോമീറ്ററുകളോളം; ഇന്ത്യാ-വിന്‍ഡീസ് ഏകദിനം പുകയില്‍ മുങ്ങുമോ? ആശങ്കയൊഴിയാതെ ഗ്രീന്‍ഫീല്‍ഡ്

സമകാലിക മലയാളം ഡെസ്ക്


 തിരുവനന്തപുരം: മണ്‍വിളയില്‍ ഫാമിലി പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റിലുണ്ടായ തീപിടിത്തം കഴക്കൂട്ടം ഗ്രീന്‍ഫീല്‍ഡിലെ കളിയെ ബാധിക്കുമോ എന്ന ആശങ്ക തുടരുന്നു. വിഷപ്പുക കിലോമീറ്ററുകളോളം വ്യാപിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കിയ സാഹചര്യത്തിലാണ് ഈ ആശങ്ക ശക്തമാകുന്നത്.

സ്റ്റേഡിയത്തിന് സമീപത്തെ അന്തരീക്ഷ വായുവിനെ പ്ലാസ്റ്റിക്കും മറ്റും കത്തിയ പുക ബാധിച്ചാല്‍ കളി തടസ്സപ്പെട്ടേക്കാമെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക വിശദീകരണങ്ങള്‍ ഇതുവരേക്കും ലഭ്യമായിട്ടില്ല. 

ഇന്നലെ രാത്രിയോടെയാണ്  പ്ലാസ്റ്റിക് നിര്‍മ്മാണ യൂണിറ്റില്‍ തീ പിടിത്തം ഉണ്ടായത്.പ്ലാസ്റ്റിക് വന്‍തോതില്‍ കത്തിയതോടെ പ്രദേശവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി