കേരളം

'നിലയ്ക്കലിലുണ്ടായ പ്രശ്‌നത്തില്‍ എങ്ങനെയാണ് 16കിലോമീറ്റര്‍ ദൂരെയുള്ള സ്ഥലത്ത് ഒരാള്‍ മരിക്കുന്നത്'; തെളിവുകള്‍ നിരത്തി ജില്ലാ പൊലീസ് മേധാവി

സമകാലിക മലയാളം ഡെസ്ക്

ബരിമലയിലേക്ക് പോയ പന്തളം സ്വദേശി ശിവദാസന്‍ മരിച്ചത് നിലയ്ക്കലിലെ പോലീസ് നടപടിയ്ക്കിടെയാണെന്ന സംഘപരിവാര്‍ പ്രചരണം വ്യാജമാണെന്ന് പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. പത്തനംതിട്ട ളാഹ പഞ്ചായത്തിലെ കുറ്റിക്കാട്ടില്‍ നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി ബിജെപി നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ രംഗത്തെത്തിയിരിക്കുകയാണ്. എന്നാല്‍ ഈ പ്രചാരണത്തെ തെളിവുകള്‍ നിരത്തി പ്രതിരോധിക്കുകയാണ് ടി. നാരായണന്‍ ഐപിഎസ്. 

ഒക്‌റ്റോബര്‍ 18ാം തിയതി മുതല്‍ ഇയാളെ കാണുന്നില്ലെന്നാണ് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. 19 ന് ഇയാള്‍ വീട്ടിലേക്ക് വിളിച്ചതായും വീട്ടുകാര്‍ പറയുന്നുണ്ട്. 16 നും 17 നുമാണ് ശബരിമലയില്‍ അക്രമണം നടത്തിയവര്‍ക്കെതിരേ പൊലീസ് നടപടിയെടുത്തത്. അതിനാല്‍ പൊലീസ് നടപടിയിലാണ് ഇയാളെ കാണാതായത് എന്ന പ്രചരണം ശരിയല്ലെന്നാണ് ടി നാരായണന്‍ പറയുന്നത്. പൊലീസ് നടപടിയുണ്ടായ നിലയ്ക്കലില്‍ നിന്ന 16 കിലോമീറ്റര്‍ ദൂരെ മാറിയുള്ള ളാഹയിലാണ് മൃതദേഹം കണ്ടെത്തിയത്. നലക്കല്‍- പമ്പ റൂട്ടില്‍ നടന്ന പ്രശ്‌നത്തില്‍ എങ്ങനെയാണ് ളാഹയില്‍ ഒരാള്‍ മരിക്കുന്നത് എന്ന സംശയവും അദ്ദേഹം ഉന്നയിച്ചു. 

'മരിച്ചയാളുടെ വാഹനവും മരിച്ച സ്ഥലത്ത് കണ്ടെടുത്തിട്ടുണ്ട്. പൊലീസ് നടപടിക്കിടെ ഓടിയതെങ്കില്‍ എങ്ങനെയാണ് അയാളുടെ ബൈക്ക് മരിച്ച സ്ഥലത്ത് ഉണ്ടായത്. അതും ഓടി വന്നതാണോ. ഇതാണ് രീതി, നുണ പ്രചരണം നടത്തി ആളുകളെ തെറ്റിദ്ധരിപ്പിക്കുക, അതു വഴി കലാപം ഉണ്ടാക്കുക എന്നതാണ് ഇവരുടെ ലക്ഷ്യം'  ജില്ല പൊലീസ് മേധാവി വ്യക്തമാക്കി. തെറ്റായ പ്രചരണം നടത്തുന്ന വ്യക്തികള്‍ക്കും മാധ്യമങ്ങള്‍ക്കുമെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കശ്മീരില്‍ മലയാളി വിനോദ സഞ്ചാരികളുടെ വാഹനം അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു, ആറ് പേര്‍ക്ക് ഗുരുതര പരിക്ക്

അബുദാബി രാജ കുടുംബാം​ഗം ശൈഖ് താനൂൻ ബിൻ മുഹമ്മദ് അൽ നഹ്യാൻ അന്തരിച്ചു

സ​ഹകരണ ബാങ്കിലെ നിക്ഷേപം തിരികെ നൽകിയില്ല; വിഷം കഴിച്ച് ​ചികിത്സയിലായിരുന്ന ​ഗൃഹനാഥൻ മരിച്ചു

ഗായിക ഉമ രമണൻ അന്തരിച്ചു

പലസ്തീനെ പിന്തുണച്ച് വിദ്യാർത്ഥികൾ; അമേരിക്കൻ യൂണിവേഴ്സിറ്റികളിൽ പ്രതിഷേധം ശക്തം; 282 പേർ അറസ്റ്റില്‍