കേരളം

'രാഹുല്‍ഗാന്ധി മൂര്‍ദാബാദ്; അമിത് ഷാ ജയ്‌ഹോ എന്നതായിരിക്കുന്നു ഇക്കൂട്ടരുടെ പുതിയ ശരണംവിളി'

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സ്ത്രീ പ്രവേശനത്തില്‍ സുപ്രീം കോടതി വിധിയില്‍ അമിത് ഷായുടെ നിലപാടിനെതിരെ കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിയേജിച്ചെങ്കിലും കെപിസിസി നേതൃത്വം അമിത് ഷായെ തള്ളാത്തത് കൗശലമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ആര്‍എസ്എസ്-ബിജെപി വാലില്‍ തൂങ്ങുന്ന നയം സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം തുടര്‍ന്നാല്‍ ഇപ്പോള്‍ രാമന്‍നായരാണ് ബിജെപിയില്‍ ചേര്‍ന്നതെങ്കില്‍ വൈകാതെ വലിയ നേതാക്കള്‍ തന്നെ കാവിക്കൊടി പിടിക്കുമെന്ന് കോടിയേരി അഭിപ്രായപ്പെട്ടു.

ഈ സാഹചര്യത്തിലാണ് ശബരിമല സ്ത്രി പ്രവേശന വിഷയത്തില്‍ രാഹുല്‍ ഗാന്ധി പരസ്യപ്രതികരണം നടത്തിയത്. ഇത് കേരളത്തിലെ കോണ്‍ഗ്രസിന് വീണ്ടുവിചാരത്തിനുള്ള അവസരമാണ്. എന്നാല്‍ രാഹുലിന്റെത് വ്യക്തിപരമായ അഭിപ്രായമാണെന്നും കേരളത്തിലെ നേതാക്കളുടെതാണ് പാര്‍ട്ടിയുടെ നിലപാട് എന്നുമാണ് പ്രതിപക്ഷ നേതാവ് പറയുന്നതെന്നും കോടിയേരി പറഞ്ഞു.

കോണ്‍ഗ്രസ് അധ്യക്ഷനെ തള്ളിയ കെപിസിസി നേതൃത്വം അമിത്ഷാ യുടെ വാക്കുകളെ തേന്‍ പോലെ നുണയുകയാണ്. രാഹുല്‍ഗാന്ധി മൂര്‍ദാബാദ്; അമിത് ഷാ ജയ്‌ഹോ എന്നതായിരിക്കുന്നു ഇക്കൂട്ടരുടെ പുതിയ ശരണംവിളിയെന്നും കോടിയേരി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി