കേരളം

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് യഥാസമയം ശമ്പളം നല്‍കും; ട്രഷറികള്‍ രാത്രിഒമ്പതുവരെ പ്രവര്‍ത്തിക്കും

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സാലറി ചലഞ്ചിനോട് വിസമ്മതിച്ചവരുടെ ശമ്പളം മുടങ്ങില്ലെന്ന് ധനവകുപ്പ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം യഥാസമയം നല്‍കുമെന്ന് ധനവകുപ്പ് വ്യക്തമാക്കി. ട്രഷറി ഡയറക്ടറെ ധനമന്ത്രി നേരിട്ട് വിളിച്ചുവരുത്തി നിര്‍ദേശം നല്‍കി. 

ട്രഷറി ഇന്ന് രാത്രി ഒമ്പതുമണിവരെ പ്രവത്തിക്കും. ട്രഷറികളില്‍ ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ തുറക്കും. ഇന്നെത്തുന്ന മുഴുവന്‍ ബില്ലുകളും ഇന്നുതന്നെ പാസാക്കുമെന്നും മന്ത്രി വ്യക്തമാക്കി. 

സമ്മതപത്രം നല്‍കിയ ഓഫീസുകളുടെ ബില്ലുകള്‍ മാത്രമാണ് കഴിഞ്ഞ ദിവസം മാറിയത്. സമ്മതപത്രം നല്‍കാത്ത ഓഫീസുകളുടെ ബില്ലുകള്‍ മാറുന്നില്ലയെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ വന്നിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത