കേരളം

ഹെലികോപ്റ്ററിലെത്തി മീന്‍ വാങ്ങി, അതും നടുക്കടലില്‍ വെച്ച്; അന്വേഷണം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

മീന്‍ വാങ്ങാന്‍ വിമാനത്തില്‍ വരികയെന്ന് നമ്മള്‍ തമാശയായി പറയാറുണ്ട്. എന്നാല്‍ ഇവിടെ തമാശയല്ല. ശരിക്കും മീന്‍ വാങ്ങാന്‍ പറന്നെത്തി. വിമാനത്തിലല്ല, ഹെലികോപ്റ്ററിലാണെന്ന് മാത്രം. 

മത്സ്യബന്ധനത്തിന് പോയ ബോട്ടില്‍ നിന്നും കടലിന് നടുവില്‍ വെച്ച് ഹെലികോപ്റ്ററില്‍ വന്ന മീന്‍ വാങ്ങുകയായിരുന്നു. ഗോവയുടെ സമുദ്രഭാഗത്ത് മത്സ്യബന്ധനത്തിന് പോയി മടങ്ങിയ ബോട്ടില്‍ നിന്നുമാണ് മീന്‍ വാങ്ങിയത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

ഉഡുപ്പി മല്‍പെയിലേക്ക് മടങ്ങുകയായിരുന്നു മത്സ്യത്തൊഴിലാളികള്‍. തീരസംരക്ഷണ സേന ഉദ്യോഗസ്ഥരാണ് ഇങ്ങനെയെത്തി മീന്‍ വാങ്ങിയതെന്നാണ് സൂചന. ഹെലികോപ്റ്ററില്‍ നിന്നും കവര്‍ കയറില്‍ കെട്ടി ബോട്ടിലേക്ക് എറിഞ്ഞിട്ടു കൊടുത്തു. കവറില്‍ മത്സ്യത്തൊഴിലാളികള്‍ മത്സ്യം ഇട്ട് നിറച്ച് മുകളിലേക്ക് പൊക്കി.

സമീപത്തുണ്ടായിരുന്ന മറ്റ് ബോട്ടിലെ ജീവനക്കാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയിരുന്നു. ഇത് പുറത്തുവന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. കര്‍വാര്‍-ഗോവ അതിര്‍ത്തിയിലായിരുന്നു ഇത് നടന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

യൂറിന്‍ സാമ്പിള്‍ നല്‍കാന്‍ വിസമ്മതിച്ചു; ബജ്‌റംഗ് പൂനിയയ്ക്ക് സസ്‌പെന്‍ഷന്‍

ലാവലിന്‍ കേസ് സുപ്രീംകോടതി ബുധനാഴ്ച പരിഗണിക്കും; അന്തിമ വാദത്തിനായി ലിസ്റ്റ് ചെയ്തു

റയലിന് 36ാം കിരീടം... പ്രീമിയര്‍ ലീഗില്‍ സസ്പെന്‍സ്!

'ജാതി സംവരണം ജനാധിപത്യപരമല്ല, സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടത് സാമ്പത്തിക സംവരണം'

കാണാതായ യുവതി മറ്റൊരു വീട്ടില്‍ മരിച്ച നിലയില്‍; വീടു നോക്കാനേല്‍പ്പിച്ച യുവാവ് തൂങ്ങിമരിച്ചു, ദുരൂഹത