കേരളം

എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാര്‍; തെറ്റിദ്ധാരണകള്‍ മാറ്റുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ എന്‍എസ്എസുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് ദേവസ്വം മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍. തെറ്റിദ്ധാരണകള്‍ മാറ്റാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അക്കാര്യത്തില്‍ സര്‍ക്കാരിന് തുറന്ന മനസ്സാണെന്നും കടകംപള്ളി പറഞ്ഞു.

എന്‍എസ്എസിന് ശബരിമല സ്ത്രീ പ്രവേശനവിഷയത്തില്‍ മാത്രമല്ല, കേരളീയ സമൂഹത്തില്‍ ഉയര്‍ന്നുവരുന്ന പ്രശ്‌നങ്ങളിലും തങ്ങളുടെതായ നിലപാടുകള്‍ ഉള്ള പ്രസ്ഥാനമാണ്. ആ നിലപാട് ഉറക്കെ പറയാന്‍ അവര്‍ ഒരിക്കലും മടിച്ചിട്ടുമില്ല. അത്തരം നിലപാടുകളെ സര്‍വാത്മനാ സ്വാഗതം ചെയ്യുന്നവരാണ് കേരളത്തിലെ ഇടതുപക്ഷ സര്‍ക്കാര്‍. സര്‍ക്കാരിന് എന്തെങ്കിലും പറായന്‍ ഉണ്ടെങ്കില്‍  സര്‍ക്കാരും അതിന് തയ്യാറാവും. ഏതെങ്കിലും തെറ്റിദ്ധാരണയുണ്ടെങ്കില്‍ അത് മാറ്റാന്‍
നടപടികള്‍ സ്വീകരിക്കും. സര്‍ക്കാരിന് അക്കാര്യത്തില്‍ ഒരു ബുദ്ധിമുട്ടുമില്ലെന്ന് മന്ത്രി കടകം പള്ളി പറഞ്ഞു. 

എന്‍എസ്എസിന്റെ മേലാംകോട് കരയോഗം ഓഫീസിന് നേരെയും ചട്ടമ്പി സ്വാമി സ്മരാകത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ സര്‍ക്കാരിന് വേണ്ടി ഖേദം പ്രകടിപ്പിക്കുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ നിലനില്‍ക്കുന്ന അന്തരീക്ഷത്തെ നല്ലതോതില്‍ വഷളാക്കിയെടുക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഈ  സ്മാരകമന്ദിരത്തിന് നേരെയും ചരിത്രപുരുഷന്റെ പ്രതിമക്ക് നേരെയും നടന്ന ആക്രമം. ആക്രമികളെ കണ്ടെത്താന്‍ പാഴുര്‍പടിവരെ പോയി പ്രശ്‌നം വെച്ചുനോക്കേണ്ട കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. 

ബിജെപിക്കും ആര്‍എസ്എസിനും നല്ല സ്വാധീനമുള്ള പ്രദേശമാണ് മേലാംകോട്. 2400 വോട്ടിനാണ് നഗരസഭയില്‍ ഇവിടെ ബിജെപി ജയിച്ചത്. ആര്‍എസ്എസ് ബിജെപി അറിവോടെയാണ് ആക്രമണം. സുകുമാരന്‍നായരുടെ പേര് എഴുതിയ റീത്തും ആക്രമികള്‍ വെച്ചിരുന്നു.  സമീപനാളുകളില്‍ തങ്ങള്‍ക്ക് ഇഷ്ടമില്ലാത്ത വ്യക്തികളെ വകവരുത്തണമെന്ന ആഗ്രഹിച്ച സംഘടനയാണ് അതിന് പിന്നില്‍. അത് ആരാണെന്ന് നാട്ടുകാര്‍ക്കറിയാം. സന്ദീപാനന്ദഗിരിയുടെ ആശ്രമം ആക്രമിച്ചപ്പോഴും അവര്‍ റീത്ത് സമര്‍പ്പിച്ചിരുന്നു. പൊലീസിന്റെ ശാസ്ത്രീയ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി യഥാര്‍ത്ഥ പ്രതികളെ പിടികൂടണമെന്നും മന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇപി ജയരാജന്‍ ബിജെപിയിലേക്ക് പോകുമെന്നത് പച്ചനുണ; മുഖ്യമന്ത്രി പറഞ്ഞതോടെ ജനങ്ങള്‍ക്ക് ബോധ്യമായി; വോട്ടിങ്ങിനെ ബാധിച്ചില്ലെന്ന് ജയരാജന്‍

വിശ്വസുന്ദരി മത്സരത്തിന് സൗദി അറേബ്യയും?, പ്രതീക്ഷയില്‍ റൂമി ഖഹ്താനി; ചര്‍ച്ച നടക്കുകയാണെന്ന് സംഘാടകര്‍

'കൂതറ വർക്ക്, തക്കാളിപ്പെട്ടിയും തെർമോക്കോളും അടുക്കി വെച്ചാൽ സെറ്റാവില്ല': അശ്വന്ത് കോക്കിന് മറുപടിയുമായി 'തങ്കമണി' ആർട്ട് ഡയറക്ടർ

സിക്‌സര്‍ പൂരം! കൊല്‍ക്കത്ത - പഞ്ചാബ് മത്സരത്തില്‍ പറന്നിറങ്ങിയ റെക്കോര്‍ഡ്

ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ കണ്ടെത്തിയ മൃതദേഹം മലയാളി നഴ്‌സിന്റേത്