കൊച്ചി: ബിജെപിയെ പിന്തുണച്ച് കോണ്‍ഗ്രസ് സഹയാത്രികനും മുന്‍ പിഎസ് സി ചെയര്‍മാനുമായ ഡോ. കെ. എസ് രാധാകൃഷ്ണന്. ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വിശ്വാസികളെ വഞ്ചിക്കുകയായിരുന്നു. കെ സുധാകരനെ പോലെ കരുത്തുള്ള മുകോണ്ഗ്രസ് നേതാക്കള്‍ ബിജെപിയിലെത്തിയാലും അത്ഭുതമില്ലെന്ന് കെഎസ് രാധാകൃഷ്ണന് പറഞ്ഞു.
ജനങ്ങള്‍ വികാരഭരിതമായി പ്രതികരിക്കുമ്പോള്‍ അത് വോട്ടിനെയും ബാധിക്കും. അതിന്റെ നേട്ടം ബിജെപിക്കുണ്ടാകുമെന്ന കാര്യത്തില്‍ ബുദ്ധിയുള്ള ആര്‍ക്കും സംശയമില്ല. കോണ്‍ഗ്രസിനുമാത്രമല്ല കോട്ടം മറ്റുപാര്ട്ടികള്ക്കുമുണ്ടാകും. ഹിന്ദുക്കളില്‍ കുറെ പേര് കോണ്‍ഗ്രസില്‍ നിന്നും സിപിഎമ്മില്‍ നിന്നും അകന്നുപോകുമെന്നും രാധാകൃഷ്ണന് പറഞ്ഞു.
സനാതന ഹിന്ദുവും ബ്രാഹ്മണനുമാണെന്ന അവകാശപ്പെടുന്ന രാഹുല്‍ ശബരിമല വിഷയത്തില്‍ നിലപാട് സ്വീകരിക്കുമ്പോള്‍ അതില്‍ വൈരുദ്ധ്യമുണ്ട്. വിശ്വാസികളെ വഞ്ചിക്കുന്ന നിലപാടാണ് ഇക്കാര്യത്തില്‍ രാഹുല്‍ സ്വീകരിച്ചതെന്നും രാധാകൃഷ്ണന് പറയുന്നു. വരുന്ന ലോക്സഭാ തെരഞ്ഞടുപ്പില്‍ ശബരിമല വിഷയം കോണ്‍ഗ്രസിനും സിപിഎമ്മിനും ലോക്സഭാ തെരഞ്ഞടുപ്പില്‍ തിരിച്ചടിയാകും. കേരളത്തില്‍ ബിജെപി വന്‍ നേട്ടമുണ്ടാക്കും.
16 ശതമാനം വോട്ടുള്ള ബിജെപി സാമാന്യം ഭേദപ്പെട്ട പാര്‍ട്ടിയാണ്. കെ സുധാകരനെ പോലെ കരുത്തുള്ള നേതാവ് ആ പാര്‍ട്ടിക്കുണ്ടായിട്ടില്ല, സുധാകരനെ പോലെ കരുത്തുള്ള ഒരു നേതാവിനെ കിട്ടിയാല്‍ അവര്‍ക്ക് പ്രയോജനമുണ്ടാകും. അങ്ങനെ അവര്‍ കരുതിയതില്‍ തെറ്റില്ല. രാമന്നായര് ബിജെപിയില്‍ പോയത് ജയിക്കുമെന്നുറപ്പായ സീറ്റ് ലഭിക്കുമെന്ന് ഉറപ്പുലഭിച്ചതിനാലാണ്. രാഷ്ട്രീയത്തില്‍ ആദര്‍ശത്തിന് വലിയ സ്ഥാനമൊന്നുമില്ലെന്നും കെഎസ് രാധാകൃഷ്ണന് പറഞ്ഞു. ശബരിമല വിഷയത്തില്‍ കഴിഞ്ഞ ദിവസം എറണാകുളത്ത് അയ്യപ്പസേവാസംഘം നടത്തിയ പരിപാടിയിലും കെഎസ് രാധാകൃഷ്ണന് മുഖ്യാതിഥിയായിരുന്നു. ഇന്ത്യയിലെ മഹാഭൂരിപക്ഷം ജനങ്ങളും ദൈവവിശ്വാസികളും ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും വിശ്വസിക്കുന്നവരുമാണ്. അതുകൊണ്ട് മതത്തെയും ദൈവത്തെയും നിഷേധിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളിലെ സെക്യുലറിസം ഇന്ത്യയില്‍ നടപ്പാക്കാനാവില്ലെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
കാലടി സര്‍വകലാശാല വൈസ് ചാന്‍സലറും ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പിഎസ് സി ചെയര്‍മാനുമായിരുന്നു ഡോ. കെഎസ് രാധാകൃഷ്ണന്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ