കേരളം

ലിംഗനീതി എന്നാല്‍ ലിംഗമുള്ളവര്‍ക്കുള്ള നീതി എന്നായിരിക്കുമോ കവി ഉദ്ദേശിച്ചത്? സുഗതകുമാരിക്കെതിരെ കെ ആര്‍ മീര 

സമകാലിക മലയാളം ഡെസ്ക്

ബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ കവി സുഗതകുമാരിയുടെ പ്രസ്താവനയെ വിമര്‍ശിച്ച് എഴുത്തുകാരി കെ ആര്‍ മീര. ശബരിമലയില്‍ സ്ത്രീപ്രവേശനം സാധ്യമായാല്‍ ലിംഗനീതി ഉറപ്പാവില്ലെന്നായിരുന്നു സുഗതകുമാരിയുടെ പരാമര്‍ശം. ശബരിമല പ്രവേശനം സാധ്യമായാല്‍ ഇവിടുത്തെ സ്ത്രീകളുടെ പദവി ഉയരുമോ എന്നും കേരളത്തില്‍ സ്ത്രീകള്‍ക്ക് മറ്റ് പ്രശ്‌നങ്ങളൊന്നും ഇല്ലേ എന്നും സുഗതകുമാരി അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് കെ ആര്‍ മീരയുടെ ഫേസ്ബുക്ക് കുറിപ്പ് 

'ലിംഗനീതി' എന്ന പദത്തിലൂടെ 'ലിംഗമുള്ളവര്‍ക്കുള്ള നീതി ' എന്നായിരിക്കുമോ കവി ഉദ്ദേശിക്കുന്നത്?, എന്നാണ് കെ ആര്‍ മീര ഫേസ്ബുക്കില്‍ കുറിച്ചത്. 

ശബരിമലയ്ക്ക് താങ്ങാനാകാത്തത്ര ആളുകളാണ് അങ്ങോട്ട് പോകുന്നതെന്നും ഇനിയും ലക്ഷകണക്കിന് സ്ത്രീകളെക്കൂടെ കൊണ്ടുപോകാനാണോ ഉദ്ദേശമെന്നും സുഗതകുമാരി ചോദിച്ചിരുന്നു. ഇത് ലിംഗ നീതിയുടെ പ്രശ്‌നമാണെന്ന് തനിക്ക് തോന്നുന്നില്ലെന്നും അങ്ങനെയാണെങ്കില്‍ അതില്‍ വലിയ പ്രശ്‌നങ്ങള്‍ ഇവിടെയുണ്ടെന്നും സുഗതകുമാരി പറഞ്ഞു. മനോരമയുടെ കൗണ്ടര്‍ പോയിന്റ് ചര്‍ച്ചയില്‍ പങ്കെടുക്കവെയായിരുന്നു ഈ അഭിപ്രായപ്രകടനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന