കേരളം

കോടിയേരിക്ക് ശ്രീധരന്‍പിളളയുടെ ചുട്ടമറുപടി; തെറ്റുതിരുത്തല്‍ രേഖയുടെ മറവില്‍ സിപിഎം ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുന്നു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുറുക്കുവഴിയിലുടെ തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരന്‍പിളള. ഇതിന്റെ ഭാഗമായാണ് ശബരിമലയെ തകര്‍ക്കാന്‍ സിപിഎം ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിളള ആരോപിച്ചു.

സിപിഎം പ്രവര്‍ത്തകരുടെ സഹകരണം ഇല്ലായെങ്കില്‍ അമ്പലങ്ങള്‍ ഉള്‍പ്പെടെയുളള ആരാധനാലയങ്ങള്‍ അടച്ചിടേണ്ടി വരുമെന്നാണ് കഴിഞ്ഞ ദിവസം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. അങ്ങനെയെങ്കില്‍ മതപരമായ ചടങ്ങുകളുമായി ബന്ധപ്പെട്ട് പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പാസാക്കിയ തെറ്റുതിരുത്തല്‍ പ്രമേയങ്ങളുടെ സ്ഥിതി എന്താണ് എന്ന് വ്യക്തമാക്കണമെന്ന് ശ്രീധരന്‍ പിളള ചോദിക്കുന്നു. ഏതാണ് ശരി, ഏതാണ് തെറ്റ് എന്ന് പാര്‍ട്ടി വ്യക്തമാക്കണമെന്ന് ശ്രീധരന്‍പിളള ആവശ്യപ്പെട്ടു. 

മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കുകയോ, ആചാരനുഷ്ഠാനങ്ങള്‍ അനുവര്‍ത്തിക്കുകയോ ചെയ്യരുത് എന്നതായിരുന്ന കോയമ്പത്തൂര്‍ പാര്‍ട്ടി കോണ്‍ഗ്രസിലെ തെറ്റുതിരുത്തല്‍ രേഖ വ്യക്തമാക്കുന്നത്. എന്നാല്‍ ഇതില്‍ വീഴ്ച സംഭവിച്ചതിനെ തുടര്‍ന്ന് കോഴിക്കോട് പാര്‍ട്ടി കോണ്‍ഗ്രസിലും ഇത് ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. എന്നാല്‍ ഇന്ന് പാര്‍ട്ടിയുടെ നിലപാട് എന്താണ്?. ശബരിമലയെ മുന്നില്‍ നിര്‍ത്തി കുറുക്കുവഴിയിലുടെ തെറ്റുതിരുത്തല്‍ രേഖ നടപ്പിലാക്കാനാണ് സിപിഎം ശ്രമിക്കുന്നതെന്ന് ശ്രീധരന്‍ പിളള ആരോപിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു