കേരളം

'മോനെ... കഴുത്തില്‍ കത്തി വച്ചേക്കുവാ... എക്‌സ്പ്രഷന്‍ ഇട്ടോ' ; സംഘപരിവാര്‍ ഫോട്ടോ ഷൂട്ടിനെ ട്രോളി കേരള പൊലീസ് 

സമകാലിക മലയാളം ഡെസ്ക്

ബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളെ ട്രോളി കേരള പൊലീസ്. 'ഒരു ഫോട്ടോ ഷൂട്ട് ബിപ്ലവം' എന്ന തലക്കെട്ടോടെ കേരള പൊലീസിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലാണ് ട്രോള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 

അയ്യപ്പവിഗ്രഹവും ഇരുമുടിക്കെട്ടുമായി നില്‍ക്കുന്ന ഭക്തന്റെ നെഞ്ചില്‍ പൊലീസ് ബൂട്ടിട്ട് ചവിട്ടുമ്പോള്‍ ലാത്തി തടുക്കുന്നതും കഴുത്തില്‍ അരിവാള്‍ വെച്ചിരിക്കുന്നതുമായ തരത്തിലുള്ള രണ്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്. വലിയ തരത്തിലുള്ള വിമര്‍ശനങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമാണ് ചിത്രം വഴിവെച്ചത്. 

ഡല്‍ഹിയിലെ വിമത എംഎല്‍എ കപില്‍ മിശ്ര, ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി തുടങ്ങിയ പ്രമുഖരടക്കം നിരവധിപ്പേര്‍ ഈ ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. യഥാര്‍ഥ ഭക്തന്റെ കണ്ണില്‍ ഭയമില്ല എന്ന കുറിപ്പോടെയായിരുന്നു കപില്‍മിശ്രയുടെ ട്വീറ്റ്. എന്നാല്‍ ഈ രണ്ടു ചിത്രങ്ങളും പൊലീസ് അതിക്രമത്തിന്റേതല്ലെന്നും ഫോട്ടോഷൂട്ടും തെറ്റിദ്ധരിപ്പിക്കുന്നതുമാണ് എന്നും പറഞ്ഞ് സോഷ്യല്‍മീഡിയ തന്നെ രംഗത്തുവന്നിരുന്നു.
.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി