കേരളം

അവിശ്വാസ പ്രമേയം പരാജയപ്പെട്ടു; പാലക്കാട് നഗരസഭയില്‍ ബിജെപി ഭരണത്തില്‍ തുടരും

സമകാലിക മലയാളം ഡെസ്ക്

പാലക്കാട് : പാലക്കാട് നഗരസഭയില്‍ ബിജെപിക്കെതിരെ യുഡിഎഫ്
കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു.  പ്രമേയം വിജയിക്കുന്നതിനാവശ്യമായ ഭൂരിപക്ഷം ലഭിക്കാതെ വന്നതോടെയാണ് ബിജെപി അധികാരം നിലനിര്‍ത്തിയത്. 

52 അംഗ നഗരസഭയില്‍ അവിശ്വാസ പ്രമേയം പാസാകണമെങ്കില്‍ 27 അംഗങ്ങളുടെ പിന്തുണയാണ് ആവശ്യമായിരുന്നത്. യുഡിഎഫ് അംഗത്തിന്റെ രാജിയോടെ ഇത് 26 ആയി ചുരുങ്ങി. കല്‍പ്പാത്തിയില്‍ നിന്നുള്ള    കൗണ്‍സിലറായിരുന്നു ശരവണന്‍.  വിപ്പ് മറികടന്നാണ് യുഡിഎഫ് കൗണ്‍സിലര്‍ ഇന്ന് രാവിലെ രാജി സമര്‍പ്പിച്ചത്. ഇതോടെ പ്രമേയം പരാജയപ്പെടുമെന്ന് ഉറപ്പായിരുന്നു.

ബിജെപിക്ക് 24 ഉം യുഡിഎഫിന് 18 ഉം ഇടത് പാര്‍ട്ടികള്‍ക്ക് 9 ഉം ഒരു വെല്‍ഫെയര്‍ പാര്‍ട്ടിയംഗവും എന്നിങ്ങനെയായിരുന്നു നഗരസഭയിലെ അംഗസംഖ്യ. ഇപ്പോള്‍ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 17 ആയി ചുരുങ്ങി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ