കേരളം

കോടിയേരിയോട് യോജിക്കുന്നു; ഇനി തയ്യാറാവേണ്ടത് പിണറായി: വിടി ബല്‍റാം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശബരിമല സമരം ബിജെപി അജന്‍ഡയായിരുന്നുവെന്ന ബിജെപി സംസ്ഥാന അധ്യക്ഷന്റെ തുറന്നു പറച്ചിലില്‍ ഭരണ-പ്രതിപക്ഷനിരയില്‍ പ്രതിഷേധം ഇരമ്പുന്നു. ശ്രീധരന്‍ പിള്ളയുടെ വെളിപ്പെടുത്തലില്‍ കേസെടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ അഭിപ്രായത്തോട് യോജിച്ച് കോണ്‍ഗ്രസ് എംഎല്‍എ വി.ടി.ബല്‍റാം രംഗത്തെത്തി.

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ബിജെപിയുടെ നേതൃത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നുവെന്നും മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടതെന്നും വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ശബരിമലയില്‍ കലാപം സൃഷ്ടിക്കാന്‍ വേണ്ടി ബിജെപിയുടെ നേതൃത്ത്വത്തില്‍ ക്രിമിനല്‍ ഗൂഡാലോചന നടന്നു എന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ നിരീക്ഷണത്തോട് യോജിക്കുന്നു. മുന്‍ ആഭ്യന്തര മന്ത്രി കൂടിയായ കോടിയേരി ബാലകൃഷ്ണന്‍ ആവശ്യപ്പെട്ടതു പോലെ ബിജെപി സംസ്ഥാന പ്രസിഡണ്ട് ശ്രീധരന്‍ പിള്ളയെ ഒന്നാം പ്രതിയാക്കി ക്രിമിനല്‍ കേസ് എടുക്കാനും ഉന്നതതല അന്വേഷണം നടത്താനും മുഖ്യമന്ത്രി പിണറായി വിജയനാണ് ഇനി തയ്യാറാവേണ്ടത്. സംഘ് പരിവാര്‍ നേതാക്കള്‍ക്കെതിരെയാവുമ്പോള്‍ പതിവായി കാണാറുള്ളത് പോലെ കേവലം കേസ് രജിസ്റ്റര്‍ ചെയ്യലില്‍ ഒതുങ്ങുമോ അതോ അതിന്റെ തുടര്‍ നടപടികള്‍ ഉണ്ടാകുമോ എന്നത് കൂടിയാണ് കേരളം ഉറ്റുനോക്കുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത