കേരളം

ചിത്തിര ആട്ടവിശേഷത്തിനായി ശബരിമല നട തുറന്നു, വന്‍ തിരക്ക്; കനത്ത സുരക്ഷ

സമകാലിക മലയാളം ഡെസ്ക്

സന്നിധാനം: കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ ചിത്തിര ആട്ട വിശേഷത്തിനായി ശബരിമല ക്ഷേത്ര നട തുറന്നു. നാളെയാണ് ചിത്തിര ആട്ടത്തിരുന്നാള്‍ പൂജകള്‍. ഒരു ദിവസത്തെ പൂജയ്ക്കായി തുറക്കുന്ന ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

വൈകിട്ട് അഞ്ചിനു തുറന്ന ക്ഷേത്ര നട രാത്രി പത്തരയ്ക്ക് അടയ്ക്കും. രാത്രി പത്തു വരെയാണ് ഭക്തര്‍ക്കു ദര്‍ശനത്തിനു സൗകര്യമുള്ളത്. ഇതിനായി ആയിരക്കണക്കിനു ഭക്തര്‍ സന്നിധാനത്ത് എത്തിയിട്ടുണ്ട്. 

ചിത്തിര ആട്ടത്തിരുന്നാള്‍ പൂജകള്‍ക്കായി കഴിഞ്ഞ ദിവസം തന്നെ എരുമേലിയിലും നിലയ്ക്കലും ഭക്തര്‍ എത്തിയിരുന്നു. ഇന്നു രാവിലെ മുതലാണ് ഇവരെ കടത്തിവിട്ടു തുടങ്ങിയത്. സുപ്രിം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ വന്‍ സുരക്ഷാ സന്നാഹങ്ങളാണ് ശബരിമലയിലും പരിസരത്തും ഒരുക്കിയിട്ടുള്ളത്. സന്നിധാനത്ത് ഇതാദ്യമായി വനിതാ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. കമാന്‍ഡോകളും സന്നിധാനത്ത് എത്തിയിട്ടുണ്ട്. ആവശ്യമെങ്കില്‍ ഉപയോഗിക്കാന്‍ മൊബൈല്‍ ജാമറുകളും സജ്ജമാക്കി.

നാളെ രാവിലെ അഞ്ചുമണിക്കാണ് നട തുറക്കുക. നാളെയായിരിക്കും നെയ്യഭിഷേകത്തിനുള്ള അവസരം. ചിത്തിര ആട്ടത്തിരുനാള്‍ പൂജകള്‍ പൂര്‍ത്തിയാക്കി രാത്രി പത്തരയ്ക്ക് നട അടയ്ക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍