കേരളം

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സുരക്ഷാ പരിശോധന നീണ്ടു; ബാഗിനുള്ളില്‍ ബോംബുണ്ടെന്ന് വ്യാജ ഭീഷണി മുഴക്കിയ യാത്രക്കാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

നെടുമ്പാശ്ശേരി:  വിമാനത്താവളത്തില്‍ ബോംബുണ്ടെന്ന് വ്യാജവാര്‍ത്ത പരത്തിയ യാത്രക്കാരന്‍ അറസ്റ്റില്‍. നെടുമ്പാശ്ശേരിയില്‍ നിന്നും ഒമാനിലേക്ക് പോകാനെത്തിയ ചേര്‍ത്തല വയലാര്‍ സ്വദേശി സുഭാഷാണ് അറസ്റ്റിലായത്. സുരക്ഷാ പരിശോധന നടക്കുന്നതിനിടെയാണ് തന്റെ ബാഗില്‍ ബോംബുണ്ടെന്ന് ഇയാള്‍ സുരക്ഷാ ഉദ്യോഗസ്ഥരോട് പറഞ്ഞത്. അലര്‍ട്ട് നല്‍കിയതോടെ മറ്റ് യാത്രക്കാരും പരിഭ്രാന്തരായി.

 തിരച്ചിലിനൊടുവില്‍ ബോംബ് കണ്ടെത്താനായില്ല. കൂടുതല്‍ ചോദ്യം ചെയ്യലിലാണ്  സുരക്ഷാ പരിശോധന നീണ്ട് പോയതിലുള്ള അക്ഷമ കാരണം ബോംബുണ്ടെന്ന് പറഞ്ഞതാണെന്ന് ഇയാള്‍ വെളിപ്പെടുത്തിയത്. മദ്യലഹരിയിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്ത് പിന്നീട് ജാമ്യത്തില്‍ വിട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍