കേരളം

കേരളത്തിലെ കമ്യൂണിസറ്റ് ഭരണത്തിന്റെ അവസാനം അയ്യപ്പന്‍ തന്നെ തുടങ്ങിവെക്കുമെന്ന് കൊല്ലം തുളസി

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ശബരിമലയില്‍ പിണറായി സര്‍ക്കാരിന്റെത് വിനാശകാലെ വിപരീതബുദ്ധി എന്ന നിലയിലാണെന്ന് ചലിചത്രതാരം കൊല്ലം തുളസി.ഇത് ഒരു നിമിത്തമായിരിക്കും കേരളത്തിലെ അവസാനത്തെ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയായിരിക്കും പിണറായി വിജയന്‍. ഇടതുപക്ഷ സര്‍ക്കാരിന്റെ അവസാനം അയ്യപ്പന്‍ തന്നെ തുടങ്ങിവെക്കുമെന്ന് അയ്യപ്പഭക്തനായ  താനും കരുതുന്നു. ഇപ്പോള്‍ സര്‍ക്കാര്‍ കാണിക്കുന്നതിനെ കുറിച്ച് കൂടുതലൊന്നും പറയുന്നില്ലെന്നു കൊല്ലം തുളസി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. 

ശബരിമലയില്‍ പോകുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണമെന്ന നടന്‍ കൊല്ലം തുളസിയുടെ പ്രസ്താവന ഏറെ വിവാദത്തിന് ഇടവെച്ചിരുന്നു. 
മലകയറാന്‍ വരുന്നവരെ രണ്ടായി വലിച്ചു കീറി ഒരു ഭാഗം ഡല്‍ഹിയിലേക്കും മറ്റൊരുഭാഗം മുഖ്യമന്ത്രിക്കും അയച്ചുകൊടുക്കണം. നിങ്ങളാരും പോകില്ല എന്ന് എനിക്കറിയാം. കാരണം നിങ്ങള്‍ വിവരവും വിദ്യാഭ്യാസവും സംസ്‌കാരവുമുള്ളവരാണ്. നമ്മുടെ ശബ്ദം ഡല്‍ഹിയില്‍ എത്തണമെന്നും ശബരിമല സ്ത്രീപ്രവേശന വിധി പുറപ്പെടുവിച്ച ജഡ്ജിമാര്‍ ശുംഭന്‍മാരാണെന്നുമായിരുന്നു വിവാദപ്രസ്താവന.

ഇതിന് പിന്നാലെ വിവാദപരാമര്‍ശത്തില്‍ മാപ്പ് പറഞ്ഞ് തുളസി രംഗത്തെത്തിയിരുന്നു. പറയാന്‍ പാടില്ലാത്തതാണു പറഞ്ഞത്. ഭക്തി മൂത്ത് പറഞ്ഞുപോയതാണ്. ആ പരാമര്‍ശം പിന്‍വലിക്കുകയാണെന്നും ആര്‍ക്കെങ്കിലും മാനസിക വിഷമം ഉണ്ടായെങ്കില്‍ നിരുപാധികം മാപ്പുപറയുന്നുവെന്നുമായിരുന്നു കൊല്ലം തുളസിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്ത്രീയെ തട്ടിക്കൊണ്ടുപോയ കേസ്:എച്ച് ഡി രേവണ്ണ അറസ്റ്റില്‍

സ്‌പോട്ട് ബുക്കിങ് ഇല്ല; ശബരിമലയില്‍ അയ്യപ്പ ദര്‍ശനത്തിന് ഓണ്‍ലൈന്‍ ബുക്കിങ് മാത്രം

ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിന് 148 റണ്‍സ് വിജയ ലക്ഷ്യം

സൗബിനേയും ഷോൺ ആന്റണിയേയും 22 വരെ അറസ്റ്റ് ചെയ്യരുത്; ‘മഞ്ഞുമ്മൽ ബോയ്സ്’ കേസിൽ ഹൈക്കോടതി

സുഗന്ധഗിരി മരംമുറി: സൗത്ത് വയനാട് ഡിഎഫ്ഒ എ ഷജ്‌നയെ സര്‍ക്കാര്‍ സ്ഥലം മാറ്റി