കേരളം

നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ യുവതി മലയിറങ്ങി; തിരിച്ചുപോയത് കുടുംബത്തൊടൊപ്പം

സമകാലിക മലയാളം ഡെസ്ക്

പമ്പ: ചിത്തിര ആട്ട പൂജയ്ക്കായി നട തുറന്ന ശബരിമലയില്‍ ദര്‍ശനത്തിന് എത്തിയ യുവതിയെ തിരിച്ചയച്ചു. നാടകീയ രംഗങ്ങള്‍ക്കൊടുവിലാണ് ഭര്‍ത്താവിനും രണ്ടുകുട്ടികള്‍ക്കും ഒപ്പം എത്തിയ ചേര്‍ത്തല സ്വദേശിയായ യുവതിയെ മടക്കി അയച്ചത്. പൊലീസ് സംരക്ഷണയില്‍ കുടുംബത്തോടൊപ്പമാണ് അഞ്ജു ചേര്‍ത്തലയിലേക്ക് മടങ്ങി പോയത്. 

ശബരിമല ദര്‍ശനത്തിനായി പമ്പയില്‍ എത്തിയ യുവതി പ്രതിഷേധങ്ങളെ തുടര്‍ന്ന് മടങ്ങാന്‍ സമ്മതം അറിയിച്ചിരുന്നു. എന്നാല്‍ മടങ്ങിപ്പോകാന്‍ തയ്യാറല്ലെന്ന നിലപാടില്‍ യുവതിയുടെ ഭര്‍ത്താവ് ഉറച്ചുനിന്നത് പ്രശ്‌നപരിഹാരം നീളാന്‍ കാരണമായി. ഭര്‍ത്താവ് പറഞ്ഞിട്ടാണു വന്നതെന്നും മടങ്ങാന്‍ തയ്യാറാണെന്നുമാണ് അഞ്ജു പൊലീസിനെ അറിയിച്ചത്.

യുവതി ഭര്‍ത്താവിനും രണ്ടു കുട്ടികള്‍ക്കും ഒപ്പമാണ് മല കയറാനെത്തിയത്. ഇതിനിടെ ചേര്‍ത്തലയിലെ കുടുംബാംഗങ്ങളുമായി പൊലീസ് നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് യുവതിയും കുടുംബവും മടങ്ങാന്‍ തീരുമാനിച്ചത്. ചേര്‍ത്തലയില്‍നിന്നു യുവതിയുടെ ബന്ധുക്കള്‍ പമ്പയിലേക്കു തിരിച്ചിരുന്നു. യുവതി എത്തിയതറിഞ്ഞു പമ്പ ഗണപതി കോവിലിനു സമീപത്തെ നടപ്പന്തലില്‍ നാമജപം നടത്തി ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. ഹിന്ദു ഐക്യവേദി നേതാവ് കെ.പി.ശശികലയുടെ നേതൃത്വത്തിലായിരുന്നു നാമജപം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'അവര്‍ക്ക് ദക്ഷിണേന്ത്യയെ പ്രത്യേക രാജ്യമാക്കണം'- ഇന്ത്യ സഖ്യത്തിനെതിരെ മോദി

ഓപ്പണറായി അതിവേഗം! രാഹുലിന് റെക്കോര്‍ഡ്, എലൈറ്റ് പട്ടികയില്‍

'കള്ളക്കടൽ'- ഉയർന്ന തിരമാല, കടലാക്രമണ സാധ്യത

കരുത്തായത് രാഹുലും ദീപക്കും; രാജസ്ഥാന് മുന്നില്‍ 198 റണ്‍സ് ലക്ഷ്യം വച്ച് ലഖ്‌നൗ

വമ്പന്‍ താരനിര; തിയറ്റർ വിറപ്പിക്കാൻ 'കൽക്കി 2898 എഡി' എത്തുന്നു, പ്രഭാസ് ചിത്രത്തിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു