കേരളം

ശബരിമല: പ്രതിഷേധത്തെ തുടര്‍ന്ന് ആന്ധ്രയില്‍ നിന്നെത്തിയ ആറ് യുവതികള്‍ മടങ്ങിപ്പോയി

സമകാലിക മലയാളം ഡെസ്ക്

പമ്പ: ശബരിമലയില്‍ എത്തിയ ആറ് സ്ത്രീകള്‍ ദര്‍ശനം നടത്താനാകാതെ മടങ്ങിപ്പോയി. ശബരിമല ദര്‍ശനത്തിനായി ആന്ധ്രയില്‍ നിന്നെത്തിയ ആറു യുവതികളാണ് സാഹചര്യം കണക്കിലെടുത്ത് മടങ്ങിപ്പോയത്. പൊലീസ് കാര്യങ്ങള്‍ വിശദീകരിച്ചതോടെയാണ് ഇവര്‍ ദര്‍ശനം നടത്താതെ പമ്പ വരെ മാത്രം വന്ന് മടങ്ങിയത്. 

അതേസമയം ദര്‍ശനം നടത്തണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണെങ്കില്‍ സുരക്ഷ നല്‍കാമെന്ന് പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കണക്കിലെടുത്ത് മടങ്ങുകയാണെന്ന് ഇവര്‍ പൊലീസിനെ അറിയിക്കുകയായിരുന്നു.
 
ആന്ധ്രയില്‍ നിന്നെത്തിയ 32 പേരടങ്ങുന്ന സംഘം നിലയ്ക്കലില്‍ നിന്ന് കെഎസ്ആര്‍ടിസി ബസിലാണ് പമ്പയില്‍ എത്തിയത്. ബസില്‍ ഒപ്പം യാത്ര ചെയ്തിരുന്ന അയ്യപ്പ ഭക്തരും പമ്പയിലെത്തിയ ശേഷം പൊലീസും പ്രതിഷേധത്തെക്കുറിച്ച് ഇവരെ അറിയിച്ചു. ഇതേ തുടര്‍ന്ന്  പമ്പയില്‍ നിന്ന് തന്നെ കൈഎസ്ആര്‍ടിസി ബസില്‍ ഇവര്‍ നിലയ്ക്കലിലേക്ക് മടങ്ങി. കൂടെ വന്ന മറ്റുള്ളവര്‍ ദര്‍ശനം നടത്തി തിരിച്ചെത്തുന്നതുവരെ നിലയ്ക്കലില്‍ തങ്ങുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്‌
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി