കേരളം

ശബരിമല: വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റം, ക്യാമറ തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

നടപ്പന്തല്‍: ശബരിമലയില്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ കയ്യേറ്റശ്രമം. ചിത്തിര ആട്ടവിശേഷത്തിന്റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ നട തുറന്നപ്പോള്‍ തൃശ്ശൂരില്‍നിന്നുള്ള സ്ത്രീകളുടെ സംഘം ദര്‍ശനത്തിനെത്തിയിരുന്നു. ഇവരുടെ പ്രായത്തില്‍ സംശയം ഉയര്‍ന്നതോടെ ചിലര്‍ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.

ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിക്കുന്നതിനിടെയാണ് മാതൃഭൂമി ന്യൂസ് ക്യാമറാമാന്‍ വിഷ്ണുവിനു നേരെ ആക്രമണമുണ്ടായത്. പ്രതിഷേധക്കാരെ ഭയന്ന് സമീപത്തുള്ള കെട്ടിടത്തിന്റെ സണ്‍ഷേഡില്‍ കയറി നിന്നാണ് വിഷ്ണു രക്ഷപ്പെട്ടത്. എന്നാല്‍ അക്രമാസക്തരായ പ്രതിഷേധക്കാര്‍ കെട്ടിടത്തിന്റെ താഴെ ഒത്തുചേരുകയും ആക്രോശിക്കുകയും ചെയ്തു

പ്രതിഷേധക്കാരില്‍ ചിലര്‍ വിഷ്ണുവിനു നേര്‍ക്ക് കസേര വലിച്ചെറിയുകയും ചെയ്തു. മറ്റൊരു ദൃശ്യമാധ്യമപ്രവര്‍ത്തകന്റെ നേര്‍ക്കും പ്രതിഷേധക്കാര്‍ ഓടിയെത്തി. ന്യൂസ് 18 വാര്‍ത്താ സംഘത്തിന്റെ ക്യാമറ തകര്‍ത്തതായി റിപ്പോര്‍ട്ടുകളുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

അക്ഷയതൃതീയയ്ക്ക് സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ?; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

കൊളസ്‌ട്രോള്‍ കുറയ്ക്കും പഴങ്ങള്‍

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ