കേരളം

സത്യത്തില്‍ നിയാണോ ഡിജിപി, അതോ ആ വത്സന്‍ തില്ലങ്കേരിയോ; ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ചിത്തിര ആട്ടപൂജയ്ക്കായി സന്നിധാനത്തെത്തിയ ഭക്തരെ നിയന്ത്രിക്കുന്ന ആര്‍എസ്എസ് നേതാവ് വത്സന്‍ തില്ലങ്കേരിയാണ് ട്രോളന്‍മാര്‍ക്ക് ഇന്ന് ഇരയും പോരാളിയും. ഒരുകൂട്ടര്‍ ഡിജിപിയായി വത്സന്‍ തില്ലങ്കേരിയെ വാഴ്ത്തുമ്പോള്‍ ആചാരലംഘനം നടത്തുന്നനടത്തുന്നവരെ തുറന്നു കാട്ടുകയാണ് മറ്റുള്ളവര്‍. 

നിരവധി വാട്‌സാപ്പ് ഗ്രൂപ്പുകളിലാണ് ഇത്തരം ട്രോളുകള്‍ പ്രചരിക്കുന്നത്. സമൂഹമാധ്യമങ്ങളില്‍ വാര്‍ത്തകള്‍ നിറഞ്ഞതിന് പിന്നാലെ ശബരിമലയില്‍ ആചാരലംഘനം നടത്തിയിട്ടില്ലെന്ന് വത്സന്‍ തില്ലങ്കേരി അഭിപ്രായപ്പെട്ടിരുന്നു. സന്നിധാനത്ത് പ്രശ്‌നം അനുനയിപ്പിക്കുന്നതിന്റെ ഭാഗമായാണ് മൈക്കിലൂടെ പ്രവര്‍ത്തകരോട് സംയമനം പാലിക്കാന്‍ ആഹ്വാനം ചെയ്തത്. ഇത്തരം അടിയന്തിരഘട്ടങ്ങളില്‍ നേതാക്കന്‍മാര്‍ ചെയ്യുന്നതേ താനും ചെയ്തിട്ടുള്ളുവെന്നായിരുന്നു തില്ലങ്കേരിയുടെ മറുപടി.

ആചാരങ്ങള്‍ മുറുകെ പിടിക്കുമെന്ന്് പറഞ്ഞ് ശബരിമലയില്‍  ആക്രമം സൃഷ്ടിക്കുന്ന ആര്‍എസ്എസ് സംഘത്തിന്റെ നേതാവാണ് പതിനെട്ടാം പടിയില്‍ ഇഷ്ടാനുസരണം കയറി ആചാരം ലംഘിച്ചതെന്നാണ് എതിരാളികളുടെ പക്ഷം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ